ബ്ലോക്ക് ജങ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടി, കുടിവെള്ളം പാഴായി

ബ്ലോക്ക് ജങ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടി, കുടിവെള്ളം പാഴായി

M
MathrubhumiSource Link
റോഡും തകർന്നു To advertise here, കോലഞ്ചേരി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കോലഞ്ചേരിയിൽ ബ്ലോക്ക് ജങ്ഷന് സമീപത്തെ വളവിൽ ജല അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി. ചൊവ്വാഴ്ച വൈകീട്ടാണ് പൈപ്പ് പൊട്ടിയത്. ദേശീയപാതയുടെ നടുക്ക് ടാറിങ്ങിൽ വിള്ളലും റോഡരികിൽ വലിയ കുഴിയുമുണ്ടായി. മണിക്കൂറുകൾ കഴിഞ്ഞാണ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചത്. ചൂണ്ടി ജല അതോറിറ്റിയിൽനിന്നും പൂത്തൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽപ്പെട്ട കോലഞ്ചേരി മേഖലയിലേക്ക് പോകുന്ന പൈപ്പുകളാണ് പൊട്ടിയത്. വളവിലായതിനാൽ റോഡിലെ കുഴി അടച്ചില്ലെങ്കിൽ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറഞ്ഞു. പഴക്കംചെന്ന പൈപ്പായതിനാൽ തൊട്ടടുത്ത ഭാഗങ്ങളിൽ പൈപ്പ് മിക്കപ്പോഴും പൊട്ടി കുടിവെള്ളം പാഴാകുകയും റോഡ് കുഴിയാവുകയും ചെയ്യുന്നത് പതിവാണ്. Published: 08 Apr 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബ്ലോക്ക് ജങ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടി, കുടിവെള്ളം പാഴായി —… | Boolokam