കണ്ടമംഗലം മഹാദേവീക്ഷേത്രോത്സവം To advertise here, ചേർത്തല : കണ്ടമംഗലം മഹാദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചിക്കരക്കുട്ടികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്തജനങ്ങൾക്കുമായി ആയുർവേദ, അലോപ്പതി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി. സൗജന്യ പരിശോധനയാണ് ക്യാമ്പുകളിൽ ഒരുക്കിയിരിക്കുന്നത്. ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്, ഖജാൻജി പി.എ. ബിനു, സ്കൂൾ മാനേജർ കെ.പി. ആഘോഷ് കുമാർ, കമ്മിറ്റിയംഗങ്ങളായ കെ.ഡി. ജയരാജ,് സത്യപ്രസാദ്, ടി.എം. സജിമോൻ സീതാലക്ഷ്മി, ഡോ. അശ്വതി തുടങ്ങിയവർ പങ്കെടുത്തു. അഞ്ചാം ഉത്സവദിനമായ 19-ന് മൂലസ്ഥാനമായ ചെറിയകണ്ടമംഗലത്തുനിന്നു തിരുവാഭരണ ഘോഷയാത്ര. 12.05-നും 12.25-നു മധ്യേ താലിചാർത്ത്, 5.30-ന് ചിക്കരവലത്ത്, 8.15-ന് ചിക്കരചമഞ്ഞുവലത്ത്. വേദി ഒന്നിൽ 5.30-ന് വയലിൻ, 7.30-ന് മെഗാ ശിങ്കാരി ഫ്യൂഷൻ. വേദി രണ്ടിൽ ഏഴിന് ദേവീമാഹാത്മ്യം കിളിപ്പാട്ട്, 8.15-ന് ഭരതനാട്യം. Published: 19 Mar 2026, 02:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭക്തജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് തുടങ്ങി; ഇന്നു താലിചാർത്തുത്സവം
M
MathrubhumiSource Link
about 2 months ago