ഭക്തിയുടെ നിറവിൽ ഭുവനേശ്വരീ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിച്ചു

ഭക്തിയുടെ നിറവിൽ ഭുവനേശ്വരീ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിച്ചു

M
MathrubhumiSource Link
ചെറായി : പള്ളിപ്പുറം കടപ്പുറം നവജ്യോതി ഹിന്ദു മഹാസഭ വക ഭുവനേശ്വരീ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു. ധബിനീഷ് ശാന്തിയുടെ കാർമികത്വത്തിൽ ദീപാരാധനയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. നിരവധി ഭക്തജനങ്ങൾ പൊങ്കാല സമർപ്പിക്കാനെത്തി. To advertise here, ചടങ്ങുകൾക്ക് സഭാ പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.എൻ. ഷാജി, ഖജാൻജി കെ.കെ. രഘു എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച ദീപാരാധനയ്ക്ക് ശേഷം പൂമൂടൽ. 30-ന് രാത്രി ഏഴിന് കുട്ടികളുടെ കലാപരിപാടികൾ. 31-ന് ആറാട്ട് ഉത്സവം. രാവിലെ ഒൻപതിന് കാഴ്ചശ്രീബലി. വൈകീട്ട് നാലിന് പകൽപ്പൂരം, രാത്രി 10-ന് നാടൻപാട്ട്, പുലർച്ചെ 2.40-നും 3-നും മധ്യേ ആറാട്ട്. Published: 29 Mar 2026, 02:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്തിയുടെ നിറവിൽ ഭുവനേശ്വരീ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിച്ച… | Boolokam