ഭക്തിസാന്ദ്രമായി വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

ഭക്തിസാന്ദ്രമായി വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല

M
MathrubhumiSource Link
വെള്ളനാട് : വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടത്തിയ പൊങ്കാല ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച രാവിലെ 10-ന് ക്ഷേത്രമേൽശാന്തി മധുസൂദനൻ നമ്പൂതിരി പണ്ടാരയടുപ്പിൽ തീ പകർന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. ക്ഷേത്ര പ്രസിഡൻറ്്‌ ടി.ശ്രീകുമാരൻ നായർ, സെക്രട്ടറി അഡ്വ. എം.എസ്. ഉദയകുമാർ, വൈസ് പ്രസിഡൻറ്്‌ ഡി. ബ്രഹ്മദേവൻനായർ, ജോയിൻറ്്‌ സെക്രട്ടറി എസ്.ആർ.അനിൽകുമാർ, ട്രഷറർ കെ.ദിവാകരൻ നായർ തുടങ്ങിയ ക്ഷേത്രഭാരവാഹികളും മറ്റു പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. To advertise here, 11.45-ന് പൊങ്കാല നിവേദിച്ചു. അമ്പലത്തിന്റെ പരിസരം, വെള്ളനാട് ജങ്ഷൻ, പഞ്ചായത്ത്‌ ഓഫീസ് പരിസരം, യു.പി., എൽ.പി. സ്കൂൾ ജങ്ഷൻ, മാർക്കറ്റ് ജങ്ഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ ഭക്തർ പൊങ്കാലയിട്ടു. ഭക്തജനങ്ങളുടെ സൗകര്യാർഥം വിവിധ ഡിപ്പോകളിൽ നിന്നും വെള്ളനാട്ടേക്ക് പ്രത്യേക സർവീസ് നടത്തി. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ പൊങ്കാലയിടാൻ എത്തിയവർക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്തു. വെള്ളനാട്ടെ വിമുക്തഭടന്മാർ ഭക്തർക്ക് അന്നദാനം നടത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് സർവീസും സജ്ജമാക്കിയിരുന്നു. 22-ന് വൈകീട്ട് നാലുമുതലാണ് ചരിത്രപ്രസിദ്ധമായ തൂക്കം വഴിപാട്. ക്ഷേത്രത്തിൽ ഇന്ന് കുത്തിയോട്ടം, തൂക്കം വ്രതക്കാരുടെ നമസ്കാരം രാവിലെ 5.25-ന്, അഷ്ടദ്രവ്യ മഹാഗണപതിഹോമം 5.45-ന്, കുത്തിയോട്ടം ഘോഷയാത്ര വൈകീട്ട് 4.10-ന്, വണ്ടിയോട്ടം 5.10-ന്, ഉരുൾ 6-ന്, പള്ളിപ്പലക എഴുന്നള്ളിപ്പ് രാത്രി 7.15-ന്, താലപ്പൊലി, കുത്തിയോട്ടം പൂമാല 9-ന്, തുടർന്ന് ഗാനമേള.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്തിസാന്ദ്രമായി വെള്ളനാട് ഭഗവതിക്ഷേത്രത്തിൽ പൊങ്കാല — Math… | Boolokam