പാലാ : വെള്ളാപ്പാട് ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിന് സമാപനംകുറിച്ച് പാലാ നഗരത്തിൽ നടന്ന ജീവത എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. വെള്ളാപ്പാട് ക്ഷേത്ര സന്നധിയിൽനിന്ന് ളാലം ക്ഷേത്രത്തിലേക്കാണ് ആദ്യം എഴുന്നള്ളത്ത് നടന്നത്. ളാലം മഹാദേവ ക്ഷേത്രസന്നിധിയിൽനിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങൾ, വിവിധ നാടൻ കലാരൂപങ്ങൾ എന്നിവയുടെയും അകമ്പടിയോടെ നടന്ന ജീവത എഴുന്നള്ളത്തിന് ബസ് സ്റ്റാൻഡ് കവാടത്തിൽ നഗരത്തിലെ വിവിധ ക്ഷേത്രം ഭാരവാഹികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ജനറൽ ആശുപത്രി ജങ്ഷൻ, ക്ഷേത്രം കവാടം എന്നിവിടങ്ങളിലെ ഭജൻസും ജീവത എഴുന്നള്ളത്തിനെ ഭക്തിസാന്ദ്രമാക്കി. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയ ശേഷം വിളക്കൻപൊലി, പൂരംഇടി എന്നീ അനുഷ്ഠാനങ്ങളും നടന്നു.സുധീർ കമലനിവാസ്, വിനോദ് പുന്നമറ്റത്തിൽ, അഡ്വ. രാജേഷ് കുന്നുംപുറത്ത്, സതീഷ് തെക്കേനെല്ലിയാനി, അനീഷ് മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. To advertise here, Published: 01 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭക്തിസാന്ദ്രമായി വെള്ളാപ്പാട് ജീവതയെഴുന്നള്ളത്ത്
M
MathrubhumiSource Link
about 1 month ago