ഭക്തിസാന്ദ്രമായി വേങ്കമല പൊങ്കാല

ഭക്തിസാന്ദ്രമായി വേങ്കമല പൊങ്കാല

M
MathrubhumiSource Link
വെഞ്ഞാറമൂട് : സർവമത തീർഥാടനകേന്ദ്രമായ വേങ്കമല ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചു നടന്ന പൊങ്കാല ഭക്തിസാന്ദ്രമായി. തമിഴ്നാട് ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു ഭക്തർ പൊങ്കാല അർപ്പിച്ചു. To advertise here, വേങ്കമല ഭഗവതിക്ഷേത്രത്തിലെ തീർഥജലത്തോടൊപ്പം പൊന്മുടി ഉൾവനത്തിലെ സീതാതീർഥത്തിലെ ജലംകൂടി ചേർത്താണ് ഇത്തവണ പൊങ്കാല സമർപ്പിച്ചത്. സീതാതീർഥത്തിലെ പ്രത്യേക പൂജകൾക്കുശേഷമാണ് പുണ്യജലം കുംഭക്കുടങ്ങളിൽ നിറച്ച്‌ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി വെള്ളിയാഴ്ച രാവിലെ 8.45-ന് വേങ്കമല ക്ഷേത്രത്തിൽ എത്തിച്ചത്. രാവിലെ 10.30ഓടെ നടന്ന പൊങ്കാല ചടങ്ങുകൾ ക്ഷേത്രത്തിലെ മുതിർന്ന പൂജാരിണി സുഭദ്ര ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്ര പൂജാരിമാരുടെ നേതൃത്വത്തിൽ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് ഈവർഷത്തെ പൊങ്കാലയ്ക്കു തുടക്കമായത്. ക്ഷേത്രപരിസരത്തിനു പുറമേ പാലം മരുതുംമൂട്, ചുള്ളാളം റോഡ്, വേങ്കമല മുളങ്കാട് റോഡ് ഉൾപ്പെടെയുള്ള 10 കിലോമീറ്റർ പരിധിയിലുള്ള സ്ഥലങ്ങളിൽ ഭക്തർ പൊങ്കാലയിട്ടു. വെഞ്ഞാറമൂട്, നെടുമങ്ങാട് ഉൾപ്പെടെയുള്ള വിവിധ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസുകൾനടത്തി. വെഞ്ഞാറമൂട് ജങ്ഷനിൽനിന്നും ഭക്തർക്കായി സൗജന്യ ഓട്ടോറിക്ഷാ സേവനവും ഏർപ്പെടുത്തി. ആരോഗ്യവകുപ്പ്, വിവിധ സർക്കാർ, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽനിന്ന്‌ ഡോക്ടർമാരുടെയും ആംബുലൻസ് സർവീസുകളുടെയും സേവനവും ഭക്തരുടെ സുരക്ഷയ്ക്കും ഗതാഗതനിയന്ത്രണത്തിനുമായി വെഞ്ഞാറമൂട് എസ്.എച്ച്.ഒ. പ്രജീഷിന്റെ നേതൃത്വത്തിൽ പോലീസും വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാരും സുരക്ഷയ്ക്കായി എത്തിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്തർക്ക് അന്നദാനവും ഒരുക്കിയിരുന്നു. വേങ്കമല ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.എസ്.സുബീഷ്, സെക്രട്ടറി എസ്.ആർ. ആദർശ്, ക്ഷേത്ര കാരണവർ സോമൻകാണി, മുഖ്യ പൂജാരിമാരായ ഷിജു, വാവച്ചൻ, കിച്ചു, ഭാരവാഹികളായ ദിലീപ് പുല്ലമ്പാറ, വിജയൻ, ജില്ലാപ്പഞ്ചായത്ത് അംഗം പി.വി.രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്തിസാന്ദ്രമായി വേങ്കമല പൊങ്കാല — Mathrubhumi | Boolokam | Boolokam