ന്യൂസ് ഡെസ്ക് Last Updated: 20 April 2026, 09:42 AM IST പ്രതീകാത്മകചിത്രം | Photo: MBI കൊഴിഞ്ഞാമ്പാറ (പാലക്കാട്): കുപ്പാണ്ട കൗണ്ടന്നൂരിൽ വീട്ടിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഭവത്തിനുശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ പ്രഭാകരനെ(33) പോലീസ് പിന്നീട് പിടികൂടി. To advertise here, അവിവാഹിതനായ ശെന്തിൽകുമാർ സഹോദരി ശാന്തിയുടെ കുടുംബത്തോടൊപ്പമാണ് താമസം. കുമാറും ശാന്തിയുടെ മകൻ പ്രഭാകരനും ഒരുമിച്ച് മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമായതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പ്രഭാകരൻ പി.വി.സി. പൈപ്പ് എടുത്ത് സെന്തിൽകുമാറിന്റെ തലയിൽ അടിക്കുകയായിരുന്നു. പരിക്കേറ്റ ശെന്തിൽകുമാറിനെ വീട്ടുകാർ ചേർന്ന് വേലന്താവളത്തും തുടർന്ന് കോഴിപ്പാറയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പി.വി.സി. പൈപ്പിനകത്ത് ഭാരമുള്ള മറ്റേതോ വസ്തു ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Content Highlights: A 45-year-old man named Senthilkumar was killed in a family dispute., The incident occurred in Kuppanda Kaundannur, Palakkad in 2026., The accused, his nephew Prabhakaran, used a PVC pipe to deliver a fatal blow., The suspect was apprehended by local police following a search operation. Published: 20 Apr 2026, 09:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം, യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
M
MathrubhumiSource Link
20 days ago