ഭക്ഷണം, കല, സംവാദം ഒന്നിക്കുന്നു: 'കുലം' ഫെസ്റ്റിവലിന് ഫോർട്ട് കൊച്ചിയിൽ തുടക്കം

ഭക്ഷണം, കല, സംവാദം ഒന്നിക്കുന്നു: 'കുലം' ഫെസ്റ്റിവലിന് ഫോർട്ട് കൊച്ചിയിൽ തുടക്കം

M
MathrubhumiSource Link
കൊച്ചി: ഭക്ഷണത്തെ കേവലം രുചിയെന്ന പരിധിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന്, സംസ്‌കാരവും സാമൂഹികവും രാഷ്ട്രീയവുമായ സംവാദങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ഫെസ്റ്റിവലിന് ഫോർട്ട് കൊച്ചി വേദിയാകുന്നു. 'കുലം: എ ഫെസ്റ്റിവൽ ഓഫ് ഫുഡ് ഇൻ കൾച്ചറൽ ഡിസ്‌കോഴ്‌സ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന് കൊച്ചിൻ ക്ലബ്ബിൽ തുടക്കമായി. മാർച്ച് 28, 29 തീയതികളിലായി വൈകുന്നേരം 3 മുതൽ രാത്രി 10.30 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. To advertise here, വിവിധ രുചികൾ ആസ്വദിക്കുക എന്നതിനപ്പുറം മനുഷ്യരുടെ ജീവിതം, ഓർമകൾ, കുടിയേറ്റം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലൂടെ ആഹാരത്തെ ബന്ധിപ്പിക്കുകയാണ് കുലം. കേരളത്തിന്റെ സമ്പന്നമായ പാചക പൈതൃകവും ഫോർട്ട് കൊച്ചിയുടെ ചരിത്രപരമായ പശ്ചാത്തലവും കുലത്തിന് ഊർജം പകരും. കമ്മ്യൂണൽ കിച്ചൻ, ഫുഡ് ലാബുകൾ, ചർച്ചകൾ എന്നിവയ്ക്ക് പുറമേ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാരും പാചക വിദഗ്ധരും ചിന്തകരും പങ്കെടുക്കുന്ന പരിപാടികളും സംഗീത പരിപാടികളും കുലത്തിന്റെ ആകർഷണങ്ങളാണ്. ഓരോ വിഭവവും ഒരു കഥയാണെന്നും, ഒരുമിച്ച് ഭക്ഷണം പങ്കിടുന്നത് ഒരു കൂട്ടായ അനുഭവമാണെന്നും ഓർമിപ്പിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. കൊച്ചിയെ ആഗോള തലത്തിൽ ഭക്ഷണ-സാംസ്‌കാരിക ടൂറിസത്തിന്റെ കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനും കുലം ലക്ഷ്യമിടുന്നു. Content Highlights: Combines culinary arts with social, political, and cultural discussions., Hosted at the historic Cochin Club in Fort Kochi., Features communal kitchens, food labs, and expert-led debates., Promotes Kochi as a global hub for food and cultural tourism., Explores food through themes of migration, memory, and environment. Published: 28 Mar 2026, 07:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്ഷണം, കല, സംവാദം ഒന്നിക്കുന്നു: 'കുലം' ഫെസ്റ്റിവലിന് ഫോർട… | Boolokam