ബെംഗളൂരൂ: ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് ദിവസം വനത്തിനുള്ളിൽ കുടുങ്ങിയ ശരണ്യ അതിജീവിച്ചത് നിരവധി വെല്ലുവിളികൾ. മലകയറുന്നതിനിടെ ചെറിയൊരു അബദ്ധം പറ്റിയതാണ് വഴിതെറ്റാൻ കാരണമായതെന്ന് ശരണ്യ പറയുന്നു. മുകളിലുണ്ടായിരുന്ന ആളുകളെ കാണാതായപ്പോൾ അവരെ കണ്ടെത്താനായി ഇടത് ഭാഗത്തൂടെ കറങ്ങി വരാൻ ശ്രമിച്ചെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. നെറ്റ്‍വർക്ക് നഷ്ടമായതോടെ കൊടുംവനത്തിനുള്ളിൽ പെട്ടുപോയ താൻ എങ്ങനെയെങ്കിലും താഴേക്ക് എത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. To advertise here, കൈവശം ഭക്ഷണമൊന്നുമില്ലാതെ വെറും ഒരു കുപ്പി വെള്ളം മാത്രമായാണ് ശരണ്യ വനത്തിനുള്ളിൽ കഴിഞ്ഞത്. ആദ്യദിവസം വൈകുന്നേരം 6:45 വരെ അവർ വഴിതേടി നടന്നു. തന്റെ സുഹൃത്തായ യദുവിനെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ ചാർജ് വെറും ഒരു ശതമാനത്തിൽ എത്തിയതോടെ ഓഫ് ആയിപ്പോയി. രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്ഥലത്ത് ചിലവഴിച്ച ശരണ്യ, രക്ഷാപ്രവർത്തകർ ഡ്രോൺ ഉപയോഗിച്ച് തിരയുകയാണെങ്കിൽ തന്നെ കാണാൻ സാധിക്കുമെന്ന് കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ ആറുമണിക്ക് തന്നെ മലകയറാൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വില്ലനായി. ഒരു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ സാധനങ്ങളെല്ലാം നനഞ്ഞതോടെ ആ രാത്രി കഠിനമായ തണുപ്പ് കാരണം ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് ശരണ്യ ഓർത്തെടുക്കുന്നു. നാലാം ദിവസം ഉച്ചയ്ക്ക് 12 മണിവരെ കാലാവസ്ഥ മോശമായിരുന്നെങ്കിലും ഇനിയും കാത്തിരിക്കുന്നതിൽ പ്രയോജനമില്ലെന്ന് കണ്ട് നനഞ്ഞ സാധനങ്ങളുമായി ശരണ്യ വീണ്ടും മലകയറാൻ തീരുമാനിക്കുകയായിരുന്നു. ആനകളുള്ള കാടായിരുന്നിട്ടും പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ചെറിയ ട്രക്കിങ് ആയതിനാൽ വഴിയിൽ അടയാളങ്ങൾ ഇടാനോ തിരിച്ചറിയാനോ ഉള്ള സൂചനകളൊന്നും കൈയ്യിൽ കരുതിയിരുന്നില്ല. വെറും വെള്ളവും ക്യാമറയും ഫോണും മാത്രമായാണ് അവർ വനത്തിനുള്ളിൽ അകപ്പെട്ടത്. ഒടുവിൽ തളരാത്ത നിശ്ചയദാർഢ്യത്തോടെയും മനക്കരുത്തോടെയും ശരണ്യ സുരക്ഷിതമായി മടങ്ങിയെത്തിയത് വലിയ ആശ്വാസമാണ് പകരുന്നത്. Content Highlights: inspiring survival story of Sharanya, who survived 3 days in a dense forest with only water. Published: 05 Apr 2026, 08:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭക്ഷണമില്ല, കൈവശം ഒരു കുപ്പി വെള്ളം മാത്രം, വില്ലനായി കനത്ത മഴ; കൊടുംവനത്തിൽ അതിജീവിച്ച് ശരണ്യ
M
MathrubhumiSource Link
about 1 month ago