ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല; അന്യായ വിലക്കയറ്റം തടയുമെന്ന് മന്ത്രാലയം

ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല; അന്യായ വിലക്കയറ്റം തടയുമെന്ന് മന്ത്രാലയം

M
MathrubhumiSource Link
അബുദാബി : യു.എ.ഇ.യിൽ ഭക്ഷ്യവിതരണശൃംഖലയിൽ തടസ്സങ്ങളോ ഭക്ഷ്യോത്പന്നങ്ങൾക്ക് ക്ഷാമമോയില്ലെന്ന് യു.എ.ഇ. സാമ്പത്തിക, വിനോദസഞ്ചാരമന്ത്രിയും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഉന്നതസമിതിയുടെ ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. To advertise here, അൽഐനിൽ പഴം, പച്ചക്കറി വിപണി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭക്ഷ്യസാധനങ്ങളുട ദൈനംദിന ഇറക്കുമതികൾ പതിവുപോലെ നടക്കുന്നുണ്ട്. വിപണികളിൽ മന്ത്രാലയം കൃത്യമായി ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി 12,284 പരിശോധനാ കാംപെയ്നുകൾ നടത്തുകയും അവയിൽ 249 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. 905 മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് 2,07,250 ദിർഹം പിഴചുമത്തുകയും ചെയ്തു. വെയർഹൗസുകളിലും റീട്ടെയിൽ വിപണികളിലും ആവശ്യാനുസരണം ഉത്പന്നങ്ങളുണ്ട്. വിപണി ആവശ്യാർഥം വിലസ്ഥിരത ഉറപ്പാക്കിക്കൊണ്ട് ആറുമാസംവരെയുള്ള സംഭരണം ഉറപ്പാക്കും. എവിടെയും ഭക്ഷ്യ ഉത്പന്നങ്ങളുടെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനായി അടിസ്ഥാന, ലോജിസ്റ്റിക് സേവനങ്ങൾ കൃത്യതയോടെ ലഭിക്കുന്നുണ്ട്. സംഘർഷത്തിന്റെ തുടക്കം മുതൽ വിതരണശൃംഖലകൾ ശക്തമാക്കിയതായി അൽ മർറി വ്യക്തമാക്കി. വിപണികളിൽ വിലക്കയറ്റം തടയാനും വാണിജ്യരീതികൾ മികച്ചരീതിയിൽ ക്രമീകരിച്ചത് പരിശോധിക്കാനും ഭക്ഷ്യവിതരണ ശൃംഖലകളുടെ കാര്യക്ഷമത വിലയിരുത്താനുമാണ് പരിശോധനാ സന്ദർശനങ്ങൾ. ഉപഭോക്തൃ ആവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ സാധിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. ഉപഭോക്താക്കൾ ആവശ്യത്തിന് അനുസരിച്ചുമാത്രമേ ഭക്ഷ്യവസ്തുക്കൾ വാങ്ങാവൂയെന്നും അനാവശ്യമായി സാധനങ്ങൾവാങ്ങി സംഭരിക്കേണ്ടെന്നും മന്ത്രാലയം അഭ്യർഥിച്ചു. സാധനങ്ങൾ കൂടുതൽവാങ്ങി പാഴാക്കിക്കളയാതെ എല്ലാവർക്കും ലഭ്യത ഉറപ്പാക്കണം. ഇറക്കുമതിചെയ്ത സാധനങ്ങൾ തരംതിരിക്കാനും അവയുടെ സംഭരണ സംരക്ഷണവും വിതരണങ്ങളും നിരീക്ഷിക്കുന്നുമുണ്ട് യു.എ.ഇ. സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയ അധികൃതർ പറഞ്ഞു. വിപണികളും വിതരണക്കാരും ഉപഭോക്തൃ സംരക്ഷണ നയങ്ങൾ ന്യായമായരീതിയിൽ പാലിക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് സ്റ്റോക്ക് നിലയും സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതും മന്ത്രാലയം ദിവസേന നിരീക്ഷിക്കുന്നു. അന്യായ വിലവർധനയും ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പും ശക്തമായി തടയും. ഉപഭോക്ത്യ അവകാശങ്ങൾ തടഞ്ഞാൽ കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല; അന്യായ വിലക്കയറ്റം തടയുമെന്… | Boolokam