ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 100 ടണ്ണിലേറെ ഭക്ഷ്യ വസ്തുക്കൾ ബഹ്റൈനിലെത്തിച്ച് ലുലു ഗ്രൂപ്പ്

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 100 ടണ്ണിലേറെ ഭക്ഷ്യ വസ്തുക്കൾ ബഹ്റൈനിലെത്തിച്ച് ലുലു ഗ്രൂപ്പ്

M
MathrubhumiSource Link
മനാമ: രാജ്യത്തെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, ദമ്മാം വഴി ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ നടത്തുന്ന പ്രത്യേക വിമാനങ്ങൾ വഴി ലുലു ഗ്രൂപ്പ് 100 ടണ്ണിലധികം ഭക്ഷ്യ അവശ്യവസ്തുക്കൾ ബഹ്റൈനിലേക്ക് എത്തിച്ചു. To advertise here, പഴങ്ങൾ, പച്ചക്കറികൾ, മാംസം, ജ്യൂസുകൾ, തേങ്ങാവെള്ളം, പലചരക്ക് സാധനങ്ങൾ, പയർവർഗ്ഗങ്ങൾ, കുപ്പിവെള്ളം തുടങ്ങി വിവിധ ഭക്ഷ്യവസ്തുക്കളുമായി ഒമ്പത് വിമാനങ്ങൾ ഇതുവരെ എത്തിയിട്ടുണ്ട്. കൊച്ചി, മുംബൈ, ലണ്ടൻ, തായ്ലൻഡ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിൽ നിന്നാണ് സാധനങ്ങൾ എത്തിച്ചത്. ബഹ്റൈനിലെ ലുലു സ്റ്റോറുകളിൽ ഇവ വിതരണം ചെയ്യും. ലുലു ഒരുക്കുന്ന കാർഗോ സംരംഭങ്ങൾ എമിറേറ്റ്സിന്റെ പ്രത്യേക കാർഗോ വഴി ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് 160 ടൺ ഭക്ഷ്യ അവശ്യവസ്തുക്കളും കുവൈറ്റ് എയർവേയ്സ് വഴി കുവൈറ്റിലേക്ക് 82 ടൺ ഭക്ഷ്യ അവശ്യവസ്തുക്കളും എത്തിക്കാൻ സഹായിച്ചു. ജിസിസിയിലുടനീളം സ്ഥിരമായ ഭക്ഷ്യവിതരണത്തെ പിന്തുണയ്ക്കുന്നതിനുള്ള ഗ്രൂപ്പിന്റെ ഏകോപിത ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ആവശ്യത്തിന് ഭക്ഷ്യ സ്റ്റോക്കുകൾ നിലനിർത്തുന്നതിനും അതിന്റെ സ്റ്റോറുകളിലുടനീളം വില സ്ഥിരത ഉറപ്പാക്കുന്നതിനും ലുലു സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയുടെ കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം.എ. പറഞ്ഞു. Content Highlights: Lulu Group imported 100+ tons of essential food items to Bahrain via Gulf Air., Supplies include fresh produce, meat, and groceries sourced from global markets., Ensures price stability and consistent availability across all Bahraini stores., Part of a larger GCC-wide initiative to maintain supply chain resilience. Published: 14 Mar 2026, 11:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 100 ടണ്ണിലേറെ ഭക്ഷ്യ വസ്തു… | Boolokam