ഷാർജ : എമിറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിലും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും പരിശോധനാ കാംപെയ്‌നുകൾ പുരോഗമിക്കുന്നതായി അൽ ഹംരിയ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. എല്ലാവർക്കും ശുചിത്വമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെ പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. To advertise here, അവധിദിനങ്ങളിൽ തിരക്ക് വർധിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനംചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. സ്ഥാപനങ്ങളിൽ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. പെരുന്നാൾ അവധി ദിനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും തിരക്ക് നേരിടാനും ആവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി പറഞ്ഞു. സന്ദർശകരെ സ്വീകരിക്കാൻ പാർക്കുകൾ സജ്ജമാണ്. കുടുംബങ്ങൾക്ക് സുരക്ഷിതവും സമാധാനമായും സമയം ചെലവഴിക്കുന്നതിന് മികച്ചസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അൽ ഷംസി വിശദീകരിച്ചു. Published: 22 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭക്ഷ്യസ്ഥാപനങ്ങളിലും സലൂണുകളിലും പരിശോധന ഊർജിതമാക്കി
M
MathrubhumiSource Link
about 2 months ago