മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഗുദേബിയ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യങ്ങളിൽ എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി, രാജ്യത്തിന്റെ വിപണികളുടെ സ്ഥിരതയും സേവനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കാൻ കൂട്ടായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. To advertise here, രാജ്യത്തിന്റെ സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്നതിൽ സ്വകാര്യ മേഖല വഹിക്കുന്ന നിർണായക പങ്കിനെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നുവെന്ന് കിരീടവകാശി പറഞ്ഞു. വിപണി സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിലും, മേൽനോട്ടം ശക്തിപ്പെടുത്തുന്നതിലും, ബന്ധപ്പെട്ട പങ്കാളികളുമായുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിലും, സ്വകാര്യ മേഖലയുമായുള്ള അവരുടെ അടുത്ത സഹകരണത്തിലും ബന്ധപ്പെട്ട അധികാരികളുടെ തുടർച്ചയായ ശ്രമങ്ങളെയും പ്രിൻസ് സൽമാൻ പ്രശംസിച്ചു. വേറ്റുന്നതിനും, ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങളിൽ ഭക്ഷ്യ-ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ സംഭാവനയെയും പ്രിൻസ് സൽമാൻ പ്രശംസിച്ചു. രാജ്യത്തിന്റെ സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക്, കിരീടാവകാശിയോട് യൂസഫലി നന്ദി പ്രകടിപ്പിച്ചു. Content Highlights: High-level meeting between Prince Salman and M.A. Yusuff Ali in 2026., Recognition of LuLu Group's role in maintaining food supply chain stability., Emphasis on private sector collaboration for national economic development., Commitment to consumer confidence and efficient market oversight. Published: 04 Apr 2026, 12:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭക്ഷ്യോൽപ്പന്നങ്ങളുടെ വിതരണം; ലുലു ഗ്രൂപ്പിന്റെ സംഭാവനയെ പ്രശംസിച്ച് ബഹ്റൈൻ കിരീടാവകാശി
M
MathrubhumiSource Link
about 1 month ago