ഭഗവതിക്കുംപടിഞ്ഞാറുഭാഗം കുടിവെള്ളത്തിനായി കേഴുന്നു

ഭഗവതിക്കുംപടിഞ്ഞാറുഭാഗം കുടിവെള്ളത്തിനായി കേഴുന്നു

M
MathrubhumiSource Link
തട്ടയിൽ : രണ്ട് പഞ്ചായത്തിന് ഒരു കുടിവെള്ളപദ്ധതി, ഇടവിട്ട ദിവസം പമ്പിങ്, പന്തളം തെക്കേക്കര പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ ഭഗവതിക്കുംപടിഞ്ഞാറ് വാർഡിൽ കഴിഞ്ഞ ഒരാഴ്ചയോളം കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലഞ്ഞു. ഒരാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം പൈപ്പിൽ തുള്ളിവെള്ളം കിട്ടി. വേനലിൽ മാത്രമല്ല, എപ്പോഴും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് പന്തളം തെക്കേക്കര. ഉയർന്ന പ്രദേശങ്ങളിൽ ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്നത് ഇവിടത്തെ പ്രശ്നമാണ്. To advertise here, സ്വന്തമായി ഒരു കുടിവെള്ള വിതരണ പദ്ധതി ഇല്ലാത്തതു തന്നെയാണ് ഇവിടെ പ്രശ്‌നം. തുമ്പമണിനും പന്തളം തെക്കേക്കരയ്ക്കുമായി ഒരു കിണറും പമ്പ് ഹൗസുമാണ് പ്രവർത്തിക്കുന്നത്. ഇത് പലപ്പോഴും തകരാറിലുമാണ്. തുമ്പമണിന്റെ ഇരട്ടിയോളം വിസ്തൃതിയുള്ള പ്രദേശമാണ് പന്തളം തെക്കേക്കര. ഇവിടേക്ക് വെള്ളമെത്തുന്നത് ഇടവിട്ട ദിവസങ്ങളിൽ മാത്രമാണ്. വെള്ളം എത്തിയാൽത്തന്നെ ഉയർന്ന പ്രദേശത്തേക്ക് ഒരു തുള്ളിപോലും കയറുകയുമില്ല. കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഇടമാലി, പാറക്കര, ഭഗവതിക്കുംപടിഞ്ഞാറ് വാർഡുകാരാണ്. ഉയരം കൂടിയ പ്രദേശങ്ങളായ ഇവിടേക്ക് വെള്ളം ചെല്ലുന്നില്ലെന്നതാണ് കാരണം. താഴ്ന്നപ്രദേശങ്ങളിലുള്ളവർ പൈപ്പ് തുറന്നാൽ പിന്നെ മുകളിലേക്ക് വെള്ളം കയറുകയില്ല. കിണറുകളെ ആശ്രയിക്കാമെന്ന് വെച്ചാൽ ആകെയുള്ള കിണറുകൾ വേനലിന്റെ ആരംഭത്തിൽത്തന്നെ വറ്റുകയും ചെയ്യും. കുഴിച്ചുചെന്നാൽ പാറയായതിനാൽ കൂടുതൽ ഭാഗത്തും കിണർ കുഴിക്കാനും കഴിയില്ല. തട്ടയിൽ ഭഗവതിക്കുംപടിഞ്ഞാറ് നിവാസികൾ എല്ലാവർഷവും അനുഭവിക്കുന്ന ദുരിതം ഇത്തവണയും തുടരുകയാണ്. ഉത്സവ സമയത്താണ് കൂടുതൽ അനുഭവപ്പെട്ടത്. ഇവിടെ വെള്ളമെത്തിക്കാനുള്ള പദ്ധതി പാതിവഴിയിലാണ്. Published: 05 Apr 2026, 12:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭഗവതിക്കുംപടിഞ്ഞാറുഭാഗം കുടിവെള്ളത്തിനായി കേഴുന്നു — Mathru… | Boolokam