മൂവി ഡെസ്ക് Last Updated: 05 April 2026, 03:25 PM IST വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എന്‍റര്‍ടെയ്ൻമെന്‍റ്സ് എന്നിവർ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്ന് | ഫോട്ടോ: അറേഞ്ച്ഡ് തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എൻറർടെയ്ൻമെൻറ്സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റൻറ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. To advertise here, ക്യാമറ പൂജ, സ്വിച്ച് ഓൺ കർമം എന്നിവ ഷൈജു ഖാലിദ് നിർവ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവ്വഹിക്കുകയുണ്ടായി. പൂജ ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. Content Highlights: Tamil superstar Suriya, along with Nazriya and Anwar Rasheed, attended the grand pooja ceremony of the debut directorial venture by Shifina Babin Packer (former assistant to Jithu Madhavan), which is set to begin filming in Kodungallur. Published: 05 Apr 2026, 03:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭദ്രദീപം കൊളുത്തി സൂര്യ, വരുന്നൂ തിയേറ്റർ ഓഫ് ഡ്രീംസ്-അനന്തു എൻറർടെയ്ൻമെൻറ്സ് ചിത്രം
M
MathrubhumiSource Link
about 1 month ago