മലപ്പുറം : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ അധികാരവും വിഭവങ്ങളും പങ്കുവെക്കുന്നതിൽ, ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതെന്നു മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. To advertise here, ജോയിന്റ് കൗൺസിൽ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സംരക്ഷിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങൾ ഇരുട്ടിലാണ്. രാജ്യത്ത് അഴിമതി വളർന്നുവരുകയാണ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർക്ക് പണവും കിറ്റും നൽകുന്നത് അഴിമതിയുടെ ഉയർന്ന രൂപമാണ്. ഇതിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.പി. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. എസ്. സജീവ്, അഡ്വ. പി.പി. ബാലകൃഷ്ണൻ, കെ. മുകുന്ദൻ, എം. രാകേഷ് മോഹൻ, എം.എസ്. സുഗൈതകുമാരി, ഡോ. പി.എം. ആശിഷ്, കെ.സി. സുരേഷ് ബാബു, എൻ.പി. സലീം, പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.പി. കുഞ്ഞാലിക്കുട്ടി (പ്രസി), കെ.സി. ശബരിഗിരീഷ്, കവിതാ സദൻ, കെ. രാജൻ (വൈസ് പ്രസി), എസ്. മോഹനൻ (സെക്ര), അനന്തൻ കാട്ടയിൽ, വി. ചക്രപാണി, കെ. സുജിത് കുമാർ (ജോ. സെക്ര.), എ.എസ്. ശ്യാംജിത്ത് (ഖജാ).

ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു -വി.എസ്. സുനിൽകുമാർ
M
MathrubhumiSource Link
18 days ago