ഭരണഘടനാ ശില്പിയെ അനുസ്മരിച്ച് ജിദ്ദ ഒ.ഐ.സി.സി; ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ആഘോഷിച്ചു

ഭരണഘടനാ ശില്പിയെ അനുസ്മരിച്ച് ജിദ്ദ ഒ.ഐ.സി.സി; ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ആഘോഷിച്ചു

ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) സമുചിതമായി ആഘോഷിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. To advertise here, അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിയാണ് പരിപാടികൾ ആരംഭിച്ചത്. പ്രിൻസാദ് കോഴിക്കോട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയായി മാറാൻ അംബേദ്കർക്ക് സാധിച്ചത് അവഗണിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി അദ്ദേഹം വളർന്നതുകൊണ്ടാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക നീതി, സമത്വം, വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ പ്രസക്തി ഇന്നത്തെ സമൂഹത്തിൽ കൂടുതൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യപ്രഭാഷണം നടത്തിയ കമാൽ കളപ്പാടൻ, വിദ്യാഭ്യാസത്തെ ആയുധമാക്കി സമൂഹത്തെ മുന്നോട്ട് നയിച്ച മഹാനായ നേതാവിന്റെ ആശയങ്ങൾ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു. സ്ത്രീ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും, അംബേദ്കർ വിഭാവനം ചെയ്ത ആത്മാർത്ഥതയോടെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചടങ്ങിൽ വെച്ച് ഒ.ഐ.സി.സി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി സംഘടനയിൽ ചേർന്ന കബീർ ഓമാനൂരിനെ ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റ് (ഇൻ ചാർജ്) അസീസ് ലാക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. കൂടാതെ, 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചന മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഷ്യൻ വാച്ച് പ്രതിനിധി സുൽഫി നിർവഹിച്ചു. ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ സെക്രട്ടറി ആലി ബാപ്പു കുറുകത്താണി, ഇ.പി. മുഹമ്മദാലി, നാസർ സൈൻ, ഷംസുദ്ധീൻ വേങ്ങൂർ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അനസ് തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ, സാദിഖലി പുല്ലംങ്കോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.കെ. നാദിർഷാ, നവാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും രേഖപ്പെടുത്തി. ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) സമുചിതമായി ആഘോഷിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിയാണ് പരിപാടികൾ ആരംഭിച്ചത്. പ്രിൻസാദ് കോഴിക്കോട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനയുടെ ശില്പിയായി മാറാൻ അംബേദ്കർക്ക് സാധിച്ചത് അവഗണിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി അദ്ദേഹം വളർന്നതുകൊണ്ടാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക നീതി, സമത്വം, വിദ്യാഭ്യാസം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ പ്രസക്തി ഇന്നത്തെ സമൂഹത്തിൽ കൂടുതൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യപ്രഭാഷണം നടത്തിയ കമാൽ കളപ്പാടൻ, വിദ്യാഭ്യാസത്തെ ആയുധമാക്കി സമൂഹത്തെ മുന്നോട്ട് നയിച്ച മഹാനായ നേതാവിന്റെ ആശയങ്ങൾ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തു. സ്ത്രീ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും, അംബേദ്കർ വിഭാവനം ചെയ്ത ആത്മാർത്ഥതയോടെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചടങ്ങിൽ വെച്ച് ഒ.ഐ.സി.സി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി സംഘടനയിൽ ചേർന്ന കബീർ ഓമാനൂരിനെ ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റ് (ഇൻ ചാർജ്) അസീസ് ലാക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. കൂടാതെ, 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചന മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഷ്യൻ വാച്ച് പ്രതിനിധി സുൽഫി നിർവഹിച്ചു. ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ സെക്രട്ടറി ആലി ബാപ്പു കുറുകത്താണി, ഇ.പി. മുഹമ്മദാലി, നാസർ സൈൻ, ഷംസുദ്ധീൻ വേങ്ങൂർ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അനസ് തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ, സാദിഖലി പുല്ലംങ്കോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.കെ. നാദിർഷാ, നവാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും രേഖപ്പെടുത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭരണഘടനാ ശില്പിയെ അനുസ്മരിച്ച് ജിദ്ദ ഒ.ഐ.സി.സി; ഡോ. ബി.ആർ. അ… | Boolokam