ഭരണിക്കിടെ ഭക്തനെ പോലീസ് മർദിച്ചെന്ന വീഡിയോ:സംഭവം ഷോർട്ട്ഫിലിം ഷൂട്ട്,പരാതി ലഭിച്ചാൽ കേസെന്ന് പോലീസ്

ഭരണിക്കിടെ ഭക്തനെ പോലീസ് മർദിച്ചെന്ന വീഡിയോ:സംഭവം ഷോർട്ട്ഫിലിം ഷൂട്ട്,പരാതി ലഭിച്ചാൽ കേസെന്ന് പോലീസ്

M
MathrubhumiSource Link
കൊടുങ്ങല്ലൂർ: ഭരണിക്കിടെ ഭക്തനെ പോലീസ് മർദിക്കുന്നെന്നരീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ വ്യാജ വീഡിയോപ്രചാരണം പോലീസിന് തലവേദനയായി. ഷോർട്ട്‌ഫിലിം ചിത്രീകരണത്തിനിടയിലെ ദൃശ്യങ്ങളാണ് വ്യാപകമായി പങ്കുവെക്കുന്നത്. ശ്രീകുരുംബക്കാവിലെ അശ്വതിനാളിലെ തിരക്കിനിടയിലായിരുന്നു ഷൂട്ടിങ്. To advertise here, അശ്വതി കാവുതീണ്ടൽ ദിവസം ഉറഞ്ഞുതുള്ളിയ കോമരം പോലീസിനുനേരേ പാട്ടുപാടി അടുത്തപ്പോൾ പോലീസുകാരൻ ചവിട്ടിവീഴ്ത്തുന്ന രംഗമാണ് കാണികളിലാരോ പകർത്തി പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകാലമായതിനാൽ ചില കേന്ദ്രങ്ങളിൽനിന്ന് ഇത് പോലീസിനെതിരായ വലിയ പ്രചാരണമാക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കോഴിക്കല്ലുമൂടൽദിവസം മുതൽ ഡോക്യുമെന്ററിസംഘം ശ്രീകുരുംബക്കാവിലും പരിസരങ്ങളിലും ഷൂട്ടിങ് നടത്തിയിരുന്നതായി പറയുന്നു. ഷൂട്ടിങ് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന് യാതൊരു അറിവുമില്ലെന്നും ഷൂട്ടിങ്ങിനായി ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്പെഷ്യൽബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഇതേക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കിൽ കേസെടുക്കുമെന്നും റൂറൽപോലീസ് അറിയിച്ചു. Content Highlights: Viral video of police assaulting a devotee at Kodungallur Bharani is confirmed to be a staged short film shoot. The incident occurred during the Ashwathi Kavutheendal festival. Cochin Devaswom Board confirmed no official permission was granted for the filming. Special Branch police have launched an investigation into the matter. Police stated that legal action will be taken if a formal complaint is registered Published: 24 Mar 2026, 08:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭരണിക്കിടെ ഭക്തനെ പോലീസ് മർദിച്ചെന്ന വീഡിയോ:സംഭവം ഷോർട്ട്ഫി… | Boolokam