ഭവാനിപ്പുഴയിൽ രണ്ടുവർഷത്തിനിടെ മുങ്ങിമരിച്ചത് ഒൻപതുപേർ

ഭവാനിപ്പുഴയിൽ രണ്ടുവർഷത്തിനിടെ മുങ്ങിമരിച്ചത് ഒൻപതുപേർ

മുന്നറിയിപ്പ് അവഗണിച്ച് വിനോദസഞ്ചാരികൾ To advertise here, അഗളി : ഗ്രാമപ്പഞ്ചായത്തുകളുടെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് അട്ടപ്പാടി ഭവാനിപ്പുഴയിലിറങ്ങുന്ന വിനോദസഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. രണ്ടുവർഷത്തിനിടയിൽ ഭവാനിപ്പുഴയിൽ മുങ്ങിമരിച്ചത് ഒൻപതുപേരാണ്. ഇതിൽ ആറുപേരും 18-നും 24-വയസ്സിനുമിടയിലുള്ള വിദ്യാർഥികളാണ്. കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്നാട് ഗണിപതി സ്വദേശികളായ രണ്ടു വിദ്യാർഥികളാണ് ചവാടിയൂർ ഭവാനിപ്പുഴയിൽ മുങ്ങിമരിച്ചത്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന നിധീഷും, ബിരുദ വിദ്യാർഥിയായ സത്യവുമാണ് മുങ്ങിമരിച്ചത്. 2023-ൽ ചാവടിയൂരിൽ പുഴയിലിറങ്ങി മുങ്ങിമരിച്ചത് അഞ്ചു പേരായിരുന്നു. തുടർന്ന് അഗളി, പുതൂർ പഞ്ചായത്തുകൾ തമിഴിലും മലയാളത്തിലുമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. മുന്നറിയിപ്പ് ബോർഡുകളും പ്രദേശവാസികളുടെ മുന്നറിയിപ്പുകളും അവഗണിച്ചാണ് വിനോദസഞ്ചാരികൾ പുഴയിലിറങ്ങുന്നത്. ചാവടിയൂർ ഭവാനിപ്പുഴയിലെത്താൻ വാഹനങ്ങളിൽ കോയമ്പത്തൂരിൽനിന്ന് ഒന്നര മണിക്കൂർ മതിയെന്നതിനാൽ പെെട്ടന്ന് അട്ടപ്പാടിയിലെത്തി തിരിച്ചുപോകാമെന്നതിലാണ് തമിഴ്നാട്ടുകാർ അട്ടപ്പാടി തിരഞ്ഞെടുക്കുന്നത്. ശിരുവാണി, ഭവാനിപ്പുഴകളാണ് വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യം. അപകടകരമാംവിധം പുഴയിലിറങ്ങുന്നത് നിയന്ത്രിക്കാൻ ജീവനക്കാരെ നിയമിക്കുമെന്ന് അഗളി പഞ്ചായത്ത് പ്രസിഡന്റ്‌ ഷിബു സിറയക്‌ പറഞ്ഞു. Published: 23 Apr 2026, 03:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭവാനിപ്പുഴയിൽ രണ്ടുവർഷത്തിനിടെ മുങ്ങിമരിച്ചത് ഒൻപതുപേർ — Ma… | Boolokam