ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ആദ്യഘട്ടം പൂർത്തിയാകുന്നു

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ആദ്യഘട്ടം പൂർത്തിയാകുന്നു

അവലോകനയോഗം ഈ ആഴ്ച To advertise here, ഷൊർണൂർ : ഭാരതപുഴ പുനരുജ്ജീവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. പദ്ധതിയുടെ നിർമാണപുരോഗതി വിലയിരുത്താൻ 20-നു മുമ്പ് നഗരസഭാ അധ്യക്ഷ അഡ്വ. പി. നിർമ്മലയുടെ സാന്നിധ്യത്തിൽ അവലോകനയോഗം ചേരും. അഞ്ച് കോടി രൂപയുടെ പ്രത്യേകവായ്പാപദ്ധതി വഴിയാണ് പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്. 20 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ടം പുഴയോരസംരക്ഷണമാണ്. കൊച്ചിൻ പാലം മുതൽ റെയിൽവെ മേൽപാലം വരെ സംരക്ഷണഭിത്തി നിർമിച്ചു. പുഴ കരകവിയുന്ന പ്രശ്‌നത്തിനുൾപ്പടെ ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് എൻ.ഐ.ടി. യുടെ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പാണ് നഗരസഭയുടെ നിർദേശത്തിൽ പ്രവൃത്തികൾ നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് പദ്ധതിക്കായി ലഭിച്ച 4.80 കോടി രൂപ നിർവഹണ ചുമതലയുള്ള ജലസേചന വകുപ്പിന് കൈമാറിയത്. 20 ലക്ഷം രൂപ ഡി.പി.ആർ. തയ്യാറാക്കാനായി കോഴിക്കോട് എൻ.ഐ.ടി. ക്കും കൈമാറിയിരുന്നു. ബാക്കിവരുന്ന 15 കോടി രൂപ ലഭിക്കുന്നതോടെ ടൂറിസം സാധ്യതകളുൾെപ്പടെയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. തടയണയെ ബന്ധിപ്പിച്ച് കയാക്കിങ്, കൊച്ചിൻ പാലംമുതൽ തടയണവരെ നടപ്പാത, ചില്ലുപാലം, കുട്ടികളുടെ വിപുലമായ പാർക്ക്, പുഴയിൽ കുളിക്കാനിറങ്ങുന്നവർക്ക് പ്രത്യേക കടവ് എന്നിവയുൾെപ്പടെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. Published: 17 Apr 2026, 03:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി ആദ്യഘട്ടം പൂർത്തിയാകുന്നു — Ma… | Boolokam