പണി തുടങ്ങിയത് കിഴായൂർ നമ്പ്രം ഭാഗത്ത് To advertise here, പട്ടാമ്പി : പട്ടാമ്പിയിലെ കിഴായൂർ നമ്പ്രം ഭാഗത്ത് ഭാരതപ്പുഴയിലെ തടയണയുടെ അവസാനഘട്ട പണി തുടങ്ങി. മഴക്കാലം വരികയും പുഴയിൽ വെള്ളം നിറയുകയും ചെയ്തതോടെ മേയ് മാസത്തിൽ തന്നെ തടയണയുടെ പണി നിർത്തിവെക്കണ്ടിവന്നിരുന്നു. എന്നാൽ, മഴക്കാലം കഴിഞ്ഞിട്ടും പണി പുനരാരംഭിച്ചിരുന്നില്ല. കരാറുകാരന് കുടിശ്ശിക ബിൽത്തുക കിട്ടാത്തതാണ് പ്രശ്‌നമായത്. മാത്രമല്ല തടയണഭാഗത്ത് പുഴയിൽ വെള്ളവും കൂടുതലുണ്ടായിരുന്നു. കുടിശ്ശിക ബിൽ കിട്ടിയില്ലെങ്കിലും തടയണയുടെ പണി ഇപ്പോൾ പുനരാരംഭിച്ചിരിക്കയാണ്. തടയണയുടെ ഇരുഭാഗത്തുമായി 20-ഓളം മീറ്റർ നീളത്തിലും നാലുമീറ്റർ ഉയരത്തിലും പാർശ്വഭിത്തി നിർമിക്കാനുണ്ട്. കൂടാതെ യന്ത്രങ്ങൾ കൊണ്ടുവരാനായി ഒഴിച്ചിട്ട 15-ഓളം മീറ്റർ നീളമുള്ള തടയണയുടെ ഒരു ബ്ലോക്ക് പൂർത്തീകരിക്കാനുമുണ്ട്. തടയണയുടെ മുകളിൽ നടപ്പാതയും പണിയാനുണ്ട്. ഇതെല്ലാം വേഗത്തിൽ കഴിയുമെന്നാണ് പ്രതീക്ഷ. 32.5 കോടി രൂപ ചെലവിൽ 325 മീറ്റർ നീളത്തിലും രണ്ടു മീറ്റർ ഉയരത്തിലും നബാഡ് സഹായത്തോടെയാണ് തടയണ കെട്ടുന്നത്. ഭാരതപ്പുഴയുടെ ഇരുകരകളിലുമായി 947 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താൻ കഴിയും. അമൃത് പദ്ധതിയിൽ 7.4 കോടി രൂപ പദ്ധതിയിൽ പണിയുന്ന ശുദ്ധജലവിതരണ പദ്ധതിക്കും വെള്ളം തടയണയിൽനിന്ന് ലഭിക്കും. Published: 16 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭാരതപ്പുഴയിൽ തടയണ നിർമാണം പുനരാരംഭിച്ചു
M
MathrubhumiSource Link
about 2 months ago