തൊടുപുഴ : ലോകത്തിന് ആവശ്യമായ ജീവൻ രക്ഷാമരുന്നുകളുടെ വലിയൊരു പങ്ക് നിർമിക്കുന്നതിനാൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖല മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സമരരംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്നും ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പറഞ്ഞു. ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, രാഷ്ട്രീയ സ്വയംസേവക സംഘം സംഘചാലക് കെ.എം. രാജു, ബി.എം.എസ്.ആർ.എ. സംസ്ഥാന സെക്രട്ടറി വിശാൽ ചന്ദ്രൻ, ബി.എം.എസ്.ആർ.എ. സംസ്ഥാന പ്രസിഡന്റ് വിനയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സജിത്ത് മോഹൻകുമാർ (പ്രസി), കെ.ആർ.അജിത്ത് (സെക്ര), കെ.ആർ.അനീഷ് (ട്രഷ). ജില്ലാ വൈസ് പ്രസിഡന്റുമാരായി വിഷ്ണുരാജ് പി.ആർ, കൃഷ്ണകുമാർ, അഖിൽ ബാലകൃഷ്ണൻ എന്നിവരെയും ജോ.സെക്രട്ടറിമാരായി അഭിജിത് മോഹനൻ, ബി.ആർ. അനിൽകുമാർ, കെ.എം. നിതിൻ എന്നിവരെയും തിരഞ്ഞെടുത്തു. സജിത്ത് മോഹൻകുമാർ (പ്രസിഡന്റ്), അജിത്ത് കെ.ആർ. (സെക്രട്ടറി) Published: 23 Mar 2026, 01:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ ജില്ലാവാർഷിക സമ്മേളനം
M
MathrubhumiSource Link
about 2 months ago