പൊൻകുന്നം : ഭാരതീയ വേലൻ സൊസൈറ്റി പൊൻകുന്നം യൂണിറ്റിന്റെ പൊതുയോഗം സംസ്ഥാന ട്രഷറർ ടി.ആർ.അനിൽകുമാർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശശികുമാർ അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി ടി.ആർ.പ്രദീഷ് മുഖപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി പി.സുഭാഷ് വാർഷികറിപ്പോർട്ടും ട്രഷറർ ബിന്ദു സുരേഷ് കണക്കും അവതരിപ്പിച്ചു. To advertise here, യൂണിറ്റ് ഭാരവാഹികളായി പി.ജി. ശശികുമാർ (പ്രസി.), ഗീതാ പൊന്നപ്പൻ (വൈ.പ്രസി.), പി.സുഭാഷ്(സെക്ര.), ബീനാ വിനോദ് (ജോ.സെക്ര.), ബിന്ദു സുരേഷ് (ഖജാ.), പി.എസ്.ശരത്കുമാർ(സംസ്ഥാന കമ്മിറ്റിയംഗം), വി.ടി. വിനോദ്(ജില്ലാകമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു. മഹിളാസമാജം ഭാരവാഹികളായി ഗീതാ പൊന്നപ്പൻ(പ്രസി.), സുശീലാ ശശികുമാർ(വൈ.പ്രസി.), രഞ്ജു സുനിൽ(സെക്ര.), ബിന്ദു സുരേഷ്(ജോ.സെക്ര.), ലതാ സുഭാഷ് (ഖജാ.), ആതിരാ പ്രസാദ്(സംസ്ഥാന കമ്മിറ്റിയംഗം), ബീനാ വിനോദ്(ജില്ലാകമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു. യുവജനവിഭാഗം ഭാരവാഹികളായി ശരത്കുമാർ(പ്രസി.), വി.ആർ.ഗോപിക (സെക്ര.), അതുല്യ ടി.ഹരി (ഖജാ.), അദ്വൈത് ടി.ഹരി (സംസ്ഥാന കമ്മിറ്റിയംഗം), ശാലു കൃഷ്ണ (ജില്ലാകമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.

ഭാരതീയ വേലൻ സൊസൈറ്റി പൊൻകുന്നം യൂണിറ്റ് വാർഷികം
M
MathrubhumiSource Link
about 2 months ago