ഭാരത് ഭാരതി കുടുംബസംഗമം ആഘോഷിച്ചു

ഭാരത് ഭാരതി കുടുംബസംഗമം ആഘോഷിച്ചു

M
MathrubhumiSource Link
മുംബൈ : രാഷ്ട്രീയ സ്വയംസേവക് സംഘം ഭാരത് ഭാരതിയുടെ ആഭിമുഖ്യത്തിൽ നവി മുംബൈ നെരൂൾ അമൃതാനന്ദമയി മഠം ഹാളിലും മാട്ടുംഗ എസ്.ഐ. ഇ.എസ്. ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും കുടുംബ സംഗമങ്ങൾ നടന്നു. ഭാരത് ഭാരതി പ്രമുഖ് എ.ആർ. ഗോകുൽദാസ് അധ്യക്ഷത വഹിച്ച പരിപാടികളിൽ സംഘ കാര്യകർത്താക്കളായ കമലേഷ് പട്ടേൽ, രവീന്ദ്ര സാംഘ്വി, വിലാസ് ഭഗവത് എന്നിവർ സംബന്ധിച്ചു. സംഘ ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി പ്രവർത്തകർക്ക് വിലാസ് ഭഗവത് നിർദേശങ്ങൾ നൽകി. എ.ആർ. ഗോകുൽദാസ് ഭാരത് ഭാരതി നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദമായി പറഞ്ഞു. സംഘ ശതാബ്ദിയുടെ സന്ദേശം ഓരോ മലയാളിയിലും എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. നെരൂൾ മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അവ്യയാമൃതാ ചൈതന്യയും വിവിധ സംഘടനാ പ്രവർത്തകരും ആശംസകൾ നേർന്നു. To advertise here, ആശയ പ്രതിബദ്ധതയും നിഷ്ഠാ പ്രവർത്തനവുമാണ് സംഘത്തെ ലോകത്തിൽ അദ്വിതീയമാക്കിയതെന്നും നിസ്വാർഥ പ്രവർത്തനവും സേവാ സന്നദ്ധതയും സംഘത്തിന്റെ മാത്രം പ്രത്യേകതയാണെന്നും രാജ്യസഭാ എം.പി. സി. സദാനന്ദൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ നടക്കുന്ന സമൂലമായ പരിവർത്തനങ്ങൾ ഭാരതത്തെ ലോകഗുരുസ്ഥാനത്ത് പ്രതിഷ്ഠിക്കും. രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതു മുതൽ മോദി എങ്ങനെയാണ് സാധാരണ പ്രവർത്തകർക്കു വരെ കാവലും കരുതലുമായി വർത്തിക്കുന്നതെന്ന് സ്വാനുഭവങ്ങൾ നിരത്തി സി.സദാനനന്ദൻ വിവരിച്ചു. മുംബൈ മേഖലയിലെ വിവിധ പരിവാർ സംഘടനകളും സാമൂഹ്യ സാംസ്കാരിക സംഘടനകളും അദ്ദേഹത്തെ ആദരിച്ചു. നെരൂളിൽ വിനോദും മാട്ടുംഗയിൽ പ്രസാദും പരിപാടികൾ നിയന്ത്രിച്ചു. വന്ദേമാതര ആലാപനത്തോടെ പരിപാടികൾ അവസാനിച്ചു. Published: 17 Mar 2026, 12:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാരത് ഭാരതി കുടുംബസംഗമം ആഘോഷിച്ചു — Mathrubhumi | Boolokam | Boolokam