ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ കേബിൾ ബ്രിഡ്ജിൽ ഭാര്യയുടെ ചിത്രം പകർത്തവേ യുവാവിനെ അമിതവേഗത്തിലെത്തിയ ആഡംബരവാഹനം ഇടിച്ചുതെറിപ്പിച്ചു. ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽ ഞായറാഴ്ചയാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്യാംരാജി(32)നെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. To advertise here, ദുർഗം ചെറുവു കേബിൾ ബ്രിഡ്ജിൽനിന്ന് ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുക്കാനാണ് ശ്യാംരാജ് എത്തിയതെന്നാണ് വിവരം. ഭാര്യയുടെ ചിത്രം പകർത്തുന്നതിനിടെ അമിതവേഗത്തിലെത്തിയ മേഴ്‌സിഡസ് നടപ്പാതയിലേക്ക് പാഞ്ഞുകയറുകയും ശ്യാം രാജിനെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. അപകടത്തിന് പിന്നാലെ മേഴ്‌സിഡസ് ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാണ്ടം മിനറൽസ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളതാണ് മേഴ്‌സിഡസ് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മധപുർ പോലീസ് പറഞ്ഞു. Content Highlights: Fatal accident occurred at Durgam Cheruvu Cable Bridge in 2026., Victim Shyamraj (32) was struck while photographing his wife., The luxury Mercedes involved is registered to a Bengaluru-based firm., Madhapur police are actively investigating the driver who fled the scene., Excessive speed and reckless driving identified as primary causes. Published: 20 Apr 2026, 02:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭാര്യയുടെ ഫോട്ടോ പകർത്തുകയായിരുന്ന യുവാവിനെ ആഡംബരവാഹനം ഇടിച… | Boolokam