BoolokamBoolokam
ഭിന്നത മാറ്റിവെച്ച് യെദ്യൂരപ്പ -ബി.എൽ. സന്തോഷ് കൂടിക്കാഴ്ച

ഭിന്നത മാറ്റിവെച്ച് യെദ്യൂരപ്പ -ബി.എൽ. സന്തോഷ് കൂടിക്കാഴ്ച

M
MathrubhumiSource Link
ബെംഗളൂരു : രാഷ്ട്രീയത്തിൽ അരനൂറ്റാണ്ട് തികച്ചതിന്റെ ആഘോഷത്തിനൊരുങ്ങുന്ന മുതിർന്ന ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയെ സന്ദർശിച്ച് പാർട്ടിയുടെ സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. പാർട്ടിയിൽ ഇരുവിഭാഗങ്ങളിലായിനിന്ന് പരസ്പരം പോരടിച്ചുവന്ന നേതാക്കളാണിരുവരും. To advertise here, യെദ്യൂരപ്പയെ വീട്ടിലെത്തിയാണ് ബി.എൽ. സന്തോഷ് സന്ദർശിച്ചത്. ശത്രുത മാറ്റിവെച്ച് ഇരുവരും പരസ്പരം പ്രകീർത്തിക്കുകയുംചെയ്തു. യെദ്യൂരപ്പ പൊതുജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും ഇതിന്റെ ആഘോഷം മേയ് ഒൻപതിന് ചിത്രദുർഗയിൽ നടക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം സന്തോഷ് എക്സിൽ കുറിച്ചു. രാഷ്ട്രീയകാര്യങ്ങളും സാമൂഹികവിഷയങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തെന്നും പറഞ്ഞു. ബി.എൽ. സന്തോഷിന്റെ സന്ദർശനം ഹൃദ്യമായിരുന്നെന്ന് യെദ്യൂരപ്പയും പറഞ്ഞു. അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യം പാർട്ടി പ്രവർത്തകർക്ക് പ്രചോദനമാണെന്നും പറഞ്ഞു. Published: 04 May 2026, 12:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭിന്നത മാറ്റിവെച്ച് യെദ്യൂരപ്പ -ബി.എൽ. സന്തോഷ് കൂടിക്കാഴ്ച… | Boolokam