ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

M
MathrubhumiSource Link
മലപ്പുറം : നിയമസഭാതിരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിയിലുള്ള ജില്ലയിലെ ഭിന്നശേഷി ജീവനക്കാർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം നടത്തി. കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനംചെയ്തു. To advertise here, വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനത്തിലാണ് പരിശീലനം നൽകിയത്. ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളിലെ പോളിങ് ഡ്യൂട്ടിയിലുള്ളവരും റിസർവിലുള്ളവരുമായി 25 ജീവനക്കാർ പങ്കെടുത്തു. റാംപ് അടക്കം മികച്ച സൗകര്യങ്ങളൊരുക്കണമെന്നും റിസർവിലുള്ള ജീവനക്കാരെയും പോളിങ് ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. പരിശീലനത്തിന് നിറമരുതൂർ ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കുഞ്ഞീതുട്ടി നേതൃത്വംനൽകി. ജില്ലയിൽ മൂന്ന് ഇൻക്ലൂസിവ് പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. മഞ്ചേരി മണ്ഡലത്തിലുൾപ്പെട്ട മഞ്ചേരി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ (ബൂത്ത് നമ്പർ-138), മലപ്പുറം മണ്ഡലത്തിലെ മലപ്പുറം ഗവ. കോളേജ് (ബൂത്ത് നമ്പർ-152), വണ്ടൂർ മണ്ഡലത്തിലെ മമ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ (ബൂത്ത് നമ്പർ-74) എന്നിവയാണ് ഭിന്നശേഷിസൗഹൃദ പോളിങ് ബൂത്തുകൾ. Published: 06 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭിന്നശേഷിക്കാരായ പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി — Math… | Boolokam