കൊടുങ്ങല്ലൂർ: നട്ടെല്ലിന് പരിക്കേറ്റ് വീൽച്ചെയറിൽ കഴിയുന്ന രണ്ടുപേർ 12,000 കിലോമീറ്റർ ‘ട്രൈനേഷൻ ആക്സസിബിലിറ്റി അവയർനസ് റൈഡ്’ വിജയകരമായി പൂർത്തിയാക്കി. വീൽച്ചെയറിൽ കൊടുങ്ങല്ലൂർ സ്വദേശി പി.എ. സൂരജും കൂടെ ഭാര്യ സൗമ്യയും മുചക്ര സ്കൂട്ടറിലും കാസർകോട് സ്വദേശി രാഗേഷും സഹോദരന്മാരായ മനീഷും രഞ്ജിത്തും നാനോ കാറിലുമായാണ് യാത്രചെയ്തത്. To advertise here, ജനുവരി 15-ന് കൊടുങ്ങല്ലൂർ എടവിലങ്ങിൽനിന്ന് ആരംഭിച്ച് നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലൂടെ കടന്ന് 60 ദിവസം പൂർത്തിയാക്കി കൊടുങ്ങല്ലൂരിൽ തിരിച്ചെത്തി. ഭിന്നശേഷിക്കാർക്ക് പൊതുസ്ഥലങ്ങൾ ഒരുപോലെ ഉപയോഗിക്കാനാകുന്ന തരത്തിൽ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചത്. യാത്രക്കിടയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ സുഗമ്യ ആപ്പ് വഴി കേന്ദ്രസർക്കാരിന് അതതിടങ്ങളിൽവെച്ചുതന്നെ പരാതിയായി നൽകി. സൂരജ് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വോയ്‌സ് ഓഫ് ഡിസേബിൾഡിന്റെ ജനറൽസെക്രട്ടറിയാണ്. യാത്രയുടെ സമഗ്രമായ റിപ്പോർട്ട് പ്രോജക്ട് രൂപത്തിൽ തയ്യാറാക്കി രാഷ്ട്രപതിക്കും ഭരണനേതൃത്വത്തിനും സമർപ്പിക്കുമെന്നും ഇവർ പറഞ്ഞു. യാത്രക്കിടെ സന്ദർശിച്ച സ്ഥലങ്ങളിൽ ഏകദേശം 95 ശതമാനം ഇടങ്ങളും വീൽച്ചെയർ ഉപയോക്താക്കൾക്ക് പ്രാപ്തമല്ലെന്നും പൊതുസ്ഥലങ്ങൾ, ടോൾപ്ലാസകൾ, ഗതാഗതസൗകര്യങ്ങൾ എന്നിവിടങ്ങളിലുടനീളം അടിസ്ഥാനസൗകര്യങ്ങളുടെ വലിയ കുറവ് വ്യക്തമായി അനുഭവപ്പെട്ടതായും യാത്രാസംഘം പറഞ്ഞു. Content Highlights: Successful completion of a 12,000km tri-nation accessibility awareness ride. Advocacy for inclusive public infrastructure for people with disabilities. Utilized the Sugamya Bharat app to report accessibility barriers in real-time. Findings reveal 95% of public spaces are not wheelchair-friendly. Plans to submit a comprehensive policy report to the President of India. Published: 19 Mar 2026, 08:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭിന്നശേഷിക്കാർക്ക് യാത്ര പോകാനാകുമോ? സൂരജും രാഗേഷും വീൽച്ചെയറിൽ കണ്ടറിഞ്ഞു ലോകം
M
MathrubhumiSource Link
about 2 months ago