ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To advertise here, 'കഴിഞ്ഞവർഷം ഇതേ ദിവസം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയിൽ, നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല', അദ്ദേഹം കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ബുധനാഴ്ച ഒരുവർഷം. ദക്ഷിണകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബൈസരൺ താഴ്വര കാണാനെത്തിയ വിനോദസഞ്ചാരികൾക്കുനേരേ കഴിഞ്ഞവർഷം ഏപ്രിൽ 22-നാണ് ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. മലയാളി ഉൾപ്പെടെ 25 സന്ദർശകരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. ആക്രമണത്തിനു മുൻപെന്നപോലെ ഇപ്പോൾ വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകർ എത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു. അനന്ത്‌നാഗിലെ ലിഡ്ഡർ നദിക്കരയിൽ, കൊല്ലപ്പെട്ടവരോടുള്ള ആദരമായി അവരുടെ പേര് ആലേഖനം ചെയ്ത ശിലാഫലകം പണിതു. രാജ്യം വിറങ്ങലിച്ച ആക്രമണം നടന്ന പ്രദേശം ഇപ്പോൾ ശാന്തമാണ്. ആക്രമണമുണ്ടായ ബൈസൺവാലി പുൽമേടുകളിൽ ഉൾപ്പെടെ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നു. നിശ്ചിത പോയിന്റുകളിലെല്ലാം സൈനിക ചെക് പോസ്റ്റുകളും വിശദപരിശോധനയുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി തുടങ്ങിയത്. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് വീണ്ടും തുറന്നത്. നടുക്കുന്ന ഓർമ്മകൾ വിട്ടുമാറിയിട്ടില്ലെങ്കിലും വിനോദസഞ്ചാരമേഖല സാധാരണനിലയിലെത്തിയെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല. പിന്നീട് കത്ര-ശ്രീനഗർ വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങിയതും അമർനാഥിലേക്ക് പുതിയ യാത്രാമാർഗം തുറന്നതുമെല്ലാം ടൂറിസത്തിന് ഉണർവ്വേകി. Content Highlights: PM Modi pays tribute to 26 victims of the 2026 Pahalgam attack., Reiteration of India's non-negotiable stance against terrorism., Pahalgam tourism shows resilience and recovery one year later., Enhanced security measures in Anantnag and surrounding valleys., Reflection on the impact of Operation Sindoor. Published: 22 Apr 2026, 10:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭീകരതയ്ക്കു മുന്നിൽ ഇന്ത്യ തലകുനിക്കില്ല- പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാംവാർഷികത്തിൽ പ്രധാനമന്ത്രി
M
MathrubhumiSource Link
18 days ago