സിന്തറ്റിക് ട്രാക്കിന് സമീപം കാടുകയറുന്നു To advertise here, ധർമടം : ഗവ. ബ്രണ്ണൻ കോളേജിന് സമീപം സ്ഥിതിചെയ്യുന്ന സിന്തറ്റിക് ട്രാക്കിന് ചുറ്റും കാടുകയറുന്നു. ബ്രണ്ണൻ കോളേജ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കായികതാരങ്ങളുടെ പരിശീലനകേന്ദ്രത്തിന് ചുറ്റുമാണ് കാടുകയറിയത്. ഇതുമൂലം വിവിധ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന താരങ്ങൾക്ക് സുരക്ഷിതമായി പരിശീലനം നടത്താനാകുന്നില്ല. ഇഴജന്തുക്കളുടെയും മറ്റും സാന്നിധ്യം സുഗമമായ പരിശീലനത്തിന് തടസ്സമാകുന്നു. ചൂടുകൂടിയതോടെ ഇഴജന്തുക്കളുടെ കടിയേൽക്കുന്ന സ്ഥിതി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ ഘട്ടത്തിലും സിന്തറ്റിക് ട്രാക്കിന്റെ സമീപമുള്ള കാടുമുടിയ പ്രദേശങ്ങൾ വൃത്തിയാക്കാനുള്ള നടപടി ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിന് പുറമെ, ഇവിടെ തെരുവുനായ്ക്കൂട്ടം തമ്പടിക്കുന്നതും കായികതാരങ്ങൾക്കും പ്രദേശവാസികൾക്കും വലിയ ഭീതി ഉണ്ടാക്കുന്നു. നായ്ക്കൂട്ടങ്ങൾ തമ്മിലുള്ള കടിപിടിയും സ്ഥിരംകാഴ്ചയാണ്. വിഷയത്തിൽ അധികൃതരിൽനിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് കായികതാരങ്ങളും പ്രദേശവാസികളും. മാലിന്യം തള്ളുന്നതും പതിവ് സിന്തറ്റിക് ട്രാക്കിന് സമീപം കാടുമൂടിയ പ്രദേശങ്ങളിൽ മാലിന്യം തള്ളുകയും തള്ളിയ മാലിന്യം പലരും കത്തിക്കുന്നതും സാധാരണമാണ്. രാത്രിയിലെ വെളിച്ചക്കുറവും നിരീക്ഷണ ക്യാമറകളുടെ അഭാവവും മാലിന്യം തള്ളാൻ കാരണമാകുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാൽ, മാലിന്യം തള്ളുന്നത് ഒരുപരിധിവരെ തടയാനാകും എന്നാണ് നാട്ടുകാരുടെ പക്ഷം. Published: 22 Apr 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
