മൂന്നരമാസത്തിനുശേഷം ആദ്യ പരിപാടി To advertise here, ആലപ്പുഴ : കാലിലെ ശസ്ത്രക്രിയയെത്തുടർന്ന് മൂന്നരമാസത്തോളമായി വിശ്രമത്തിലായിരുന്ന മുൻ മന്ത്രി ജി. സുധാകരൻ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്തു. രക്തസാക്ഷിയായ സഹോദരൻ ജി. ഭുവനേശ്വരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ക്രിക്കറ്റ് ടൂർണമെന്റിലെ ട്രോഫി സമ്മാനിക്കാനാണ് അദ്ദേഹം പുറത്തിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് എസ്.ഡി. കോളേജ് ക്രിക്കറ്റ് മൈതാനത്തായിരുന്നു സമ്മാനവിതരണം. പുന്നപ്ര പറവൂരിലെ വീട്ടിൽനിന്ന് നാലുകിലോമീറ്ററോളം സംഘാടകരുടെ കാറിൽ സഞ്ചരിച്ചെത്തിയാണ് സമ്മാനങ്ങൾ നൽകിയത്. ആലപ്പി ക്രിക്കറ്റ് അസോസിയേഷനാണ് 2018 മുതൽ ജി. ഭുവനേശ്വരൻ സ്മാരക ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. കഴിഞ്ഞ നവംബർ 22-നാണ് കുളിമുറിയിൽ വീണ് സുധാകരന്റെ കാലൊടിഞ്ഞത്. വിജയികളായ തിരുവനന്തപുരം ഏജീസ്, റണ്ണറപ്പായ കൊല്ലം പ്രതിഭ ടീമുകൾ അദ്ദേഹത്തിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി. എല്ലാവർഷവും സുധാകരൻ തന്നെയാണ് സമ്മാനങ്ങൾ നൽകുന്നത്. ട്രോഫി ഏർപ്പെടുത്തിയത് സുധാകരനും മകൻ നവനീതും ചേർന്നാണെന്ന് അസോസിയേഷൻ സെക്രട്ടറി എ. രാജഹംസം പറഞ്ഞു. Published: 14 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭുവനേശ്വരൻ സ്മാരക ക്രിക്കറ്റ്; സമ്മാനദാനത്തിനെത്തി ജി. സുധാകരൻ
M
MathrubhumiSource Link
about 2 months ago