ദുബായ്: ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന്് യു.എസ്. സൈന്യം അവകാശപ്പെട്ടു. ഇറാൻ അവരുടെ ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന സംഭരണശാലകളെല്ലാം ബോംബിട്ട് തകർത്തതോടെയാണ് ഇത് സാധ്യമായതെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. To advertise here, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് നിർത്തണമെന്നും കടലിലുടക്ക് തുറക്കണമെന്നും ഇറാനോടാവശ്യപ്പെട്ടുകൊണ്ട് 22 രാജ്യങ്ങൾ സംയുക്തപ്രസ്താവനയിറക്കി. യു.എ.ഇ., ബഹ്റൈൻ, ബ്രിട്ടൻ, ജർമനി, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രസ്താവനയിൽ ഒപ്പിട്ടു. അതിനിടെ, ഹോർമുസിലൂടെ ജപ്പാൻ കപ്പലുകളെ കടത്തിവിടുമെന്ന് ഇറാൻ അറിയിച്ചു. ഇറാനുമായി ബന്ധമുള്ള ദുബായിലെ ആശുപത്രി പൂട്ടാൻ യു.എ.ഇ. ഉത്തരവിട്ടെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. Content Highlights: US Central Command confirms destruction of Iranian underground cruise missile storage., 22-nation coalition demands end to threats against cargo vessels in Hormuz., UAE shuts down Iran-linked hospital amid regional tensions., Iran pledges safe passage for Japanese vessels despite ongoing disputes. Published: 22 Mar 2026, 04:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭൂഗർഭ ആയുധ കേന്ദ്രം തകർത്തു; ഹോർമുസിലെ ഇറാന്റെ ഭീഷണികൾ അവസാനിപ്പിച്ചെന്ന് യു.എസ്. സൈന്യം
M
MathrubhumiSource Link
about 2 months ago