ഭൂഗർഭ 'മിസൈൽ നഗരത്തിൽ' നേവൽ ഡ്രോണുകളും സീ മൈനുകളും ; വൻശേഖരമെന്ന അവകാശവാദവുമായി ഇറാൻ

ഭൂഗർഭ 'മിസൈൽ നഗരത്തിൽ' നേവൽ ഡ്രോണുകളും സീ മൈനുകളും ; വൻശേഖരമെന്ന അവകാശവാദവുമായി ഇറാൻ

M
MathrubhumiSource Link
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കുവഴിയുള്ള ഗതാഗതത്തെ തടയാൻ വിന്യസിക്കാവുന്ന ഡ്രോൺ ബോട്ടുകളുടെ വലിയശേഖരം തങ്ങളുടെ കൈവശമുണ്ടെന്ന അവകാശവാദവുമായി ഇറാൻ.  ‘മിസൈൽ നഗരം’ എന്ന് വിശേഷിപ്പിക്കുന്ന, ഭൂമിക്കടിയിലെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഡ്രോൺ ബോട്ടുകളുടെ ദൃശ്യങ്ങൾ ദേശീയ ടെലിവിഷനിലൂടെ അധികൃതർ പുറത്തുവിട്ടു. To advertise here, ദൈർഘ്യമേറിയ തുരങ്കസമാനമായ സ്ഥലത്ത് നാവിക ഡ്രോണുകളും കപ്പലിന് നേർക്ക് തൊടുക്കാവുന്ന മിസൈലുകളും സീ മൈനുകളും സൂക്ഷിച്ചിരിക്കുന്നത് കാണാം. ചില ആയുധങ്ങൾ തൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഈ ദൃശ്യങ്ങൾ എന്ന് ചിത്രീകരിച്ചതാണെന്നോ യുഎസ്-ഇസ്രയേൽ ആക്രമണം ഈ കേന്ദ്രത്തിന് നേർക്കുണ്ടായിട്ടുണ്ടോ എന്നത് വ്യക്തമല്ല. അൺമാൻഡ് സർഫസ് വെഹിക്കിൾസ് (യുഎസ്‌വി) എന്നുകൂടി അറിയപ്പെടുന്ന നേവൽ ഡ്രോണുകൾ മുൻപ് പേർഷ്യൻ ഗൾഫിൽവെച്ച് രണ്ട് എണ്ണടാങ്കറുകളിൽ പതിച്ചിരുന്നു. എംകെഡി വ്യോം, സൊനാൻഗോൽ നമിബി എന്നീ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കവേ ആയിരുന്നു സംഭവം. വെള്ളത്തിന് മുകളിലൂടെയോ അല്ലെങ്കിൽ തൊട്ട് താഴേക്കൂടിയോ സഞ്ചരിക്കാൻ നേവൽ ഡ്രോണുകൾക്ക് സാധിക്കും. സ്‌ഫോടകവസ്തുക്കൾ പേറിയെത്തുന്ന ഇവ, ലക്ഷ്യസ്ഥാനത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്യും.  മാർച്ച് ഒന്നാം തീയതിയാണ് എംകെഡി വ്യോം എന്ന എണ്ണ ടാങ്കറിന് നേർക്ക് ഒമാൻതീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെവെച്ച് ആക്രമണമുണ്ടായത്. മാർഷൽ ഐലൻഡിൽ രജിസ്റ്റർ ചെയ്തിരുന്ന കപ്പലാണ് ഇത്. ജലോപരിതലത്തിലൂടെ എത്തിയ നേവൽ ഡ്രോൺ കപ്പലിന്റെ എൻജിൻ റൂമിൽ സ്‌ഫോടനത്തിനും തീപ്പിടിത്തത്തിനും കാരണമായെന്ന് ബ്രിട്ടന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചിരുന്നു. സംഭവത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ദിവസങ്ങൾക്കു ശേഷം ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപത്തുവെച്ചാണ് ബഹമാസിന്റെ പതാക വഹിക്കുന്ന സൊനാൻഗോൽ നമിബിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാൽ കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അതേസമയം ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ കപ്പൽ കമ്പനി തയ്യാറായിട്ടുമില്ല. Content Highlights: Iran claims possession of a large fleet of naval drone boats., Weaponry is stored in subterranean 'missile city' for protection., Naval drones (USVs) are capable of carrying explosives to damage oil tankers. Published: 14 Mar 2026, 03:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭൂഗർഭ 'മിസൈൽ നഗരത്തിൽ' നേവൽ ഡ്രോണുകളും സീ മൈനുകളും ; വൻശേഖര… | Boolokam