ഭൂമിയിലെ യുദ്ധങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കാതിരിക്കട്ടെ- രാകേഷ് ശർമ

ഭൂമിയിലെ യുദ്ധങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കാതിരിക്കട്ടെ- രാകേഷ് ശർമ

M
MathrubhumiSource Link
കൊച്ചി: ഭൂമിയിലെ യുദ്ധങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കാതിരിക്കട്ടെയെന്ന് ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ. മാതൃകാപരമായ രീതിയിലാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം സ്വീകരിക്കാൻ കൊച്ചിയിലെത്തിയ രാകേഷ് ശർമ 'മാതൃഭൂമി'യുമായി സംസാരിക്കുകയായിരുന്നു. To advertise here, മറ്റു രാജ്യങ്ങളുമായി ബഹിരാകാശനേട്ടങ്ങളുടെ പേരിൽ മത്സരിക്കുകയെന്നത് ഒരിക്കലും ഇന്ത്യയുടെ ലക്ഷ്യമല്ല. എന്നാൽ ഈ മേഖലയിലെ ശ്രദ്ധേയസാന്നിധ്യമാകാൻ നമ്മുടെ രാജ്യം എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ബഹിരാകാശമേഖലയിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര പ്രതീക്ഷാപൂർണമാണ്. ആഗോളതലത്തിൽ നടക്കുന്ന ബഹിരാകാശ നയരൂപവത്കരണത്തിൽ ഉൾപ്പെടെ പങ്കാളിയാകാൻ ഈ മുന്നേറ്റം ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഭൂമിയിലെ സംഘർഷങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കാതിരിക്കേണ്ടതുണ്ട്. അതുറപ്പാക്കിയില്ലെങ്കിൽ സിനിമകളിലും മറ്റും കാണുന്ന സ്റ്റാർവാർ പോലുള്ള സാഹചര്യങ്ങൾ നേരിടേണ്ടിവരും. ഇന്ത്യൻ മാതൃക സാങ്കേതികവിദ്യകൾ സാധാരണക്കാരനുകൂടി പ്രാപ്യമാകുന്നുവെന്ന് ഉറപ്പിക്കുക ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ലക്ഷ്യമായിരുന്നു. ശാസ്ത്രമെന്നത് മനുഷ്യനന്മയ്ക്കുള്ളതാണെന്ന ദർശനമായിരുന്നു വിക്രം സാരാഭായിയുടേത്. ഈ ദർശനത്തിന്റെ വെളിച്ചത്തിലായിരുന്നു ബഹിരാകാശമേഖലയിൽ ഇന്ത്യ നടത്തിയ മുന്നേറ്റങ്ങളെല്ലാം. നമ്മൾ ഇന്ന് അനുഭവിക്കുന്ന സാങ്കേതികവിദ്യകൾക്കെല്ലാം ആധാരമായത് ബഹിരാകാശമേഖലയിലെ പദ്ധതികളാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ടെലിവിഷനും ടെലിമെഡിസിനും ടെലി എജുക്കേഷനുമെല്ലാം യാഥാർഥ്യമാക്കാനായതും ഇതുമൂലമാണ്. പുതിയ പ്രതീക്ഷകൾ ബഹിരാകാശമേഖലയിൽ ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. സമയം ഇതിൽ പ്രധാന ഘടകമാണ്. ശാസ്ത്രജ്ഞർക്ക് ആവശ്യത്തിന് സമയം നൽകുക. നല്ല ഫലത്തിനായി കാത്തിരിക്കുക. പുതിയ കാലഘട്ടത്തിൽ പുതിയ വെല്ലുവിളികളാണ്. അതേറ്റെടുക്കാനും പരിഹാരം കണ്ടെത്താനും ഗവേഷണങ്ങൾക്കാകും. നാം ഇന്നുകാണുന്ന സാങ്കേതികവിദ്യയൊന്നും 1984-ൽ ഉണ്ടായിരുന്നില്ല. എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സ്വീകരണമുറികളിലേക്ക് ബഹിരാകാശത്തെ എത്തിക്കാൻ ആ യാത്രയ്ക്ക് കഴിഞ്ഞു. കുട്ടികൾക്കും വലിയവർക്കും ഒരേപോലെ പ്രചോദനമേകാനായി. സാരേ ജഹാംസെ അച്ഛാ ബഹിരാകാശത്തുനിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി സംസാരിക്കാനായത് അവിസ്മരണീയമായ അനുഭവമായിരുന്നു. നമ്മുടെ രാജ്യം എങ്ങിനെ ദൃശ്യമാകുന്നുവെന്ന ചോദ്യത്തിന്...സാരേ ജഹാംസെ അച്ഛാ...എന്ന് തികച്ചും സത്യസന്ധമായ ഉത്തരമാണ് ഞാൻ നൽകിയത്. ആ മറുപടിയ്ക്കായി നേരത്തേ തയ്യാറെടുത്തിരുന്നോ എന്ന് പിന്നീട് പലരും ചോദിച്ചു. ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. പ്രധാനമന്ത്രിയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിലേക്കുവന്ന ആദ്യവാക്കുകൾ അതാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ പാടിയിരുന്ന പാട്ടിലെ വരികളുടെ ഓർമ്മയിലാണ് അന്ന് അങ്ങനെ പറഞ്ഞത്. Content Highlights: Advocacy against the militarization of space to prevent 'Star Wars' scenarios., Emphasis on India's goal to make space technology accessible to the common man., Reflections on India's space advancements and their impact on tele-education and telemedicine., Personal reminiscence of the historic 'Saare Jahan Se Achha' conversation with Indira Gandhi. Published: 25 Mar 2026, 07:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭൂമിയിലെ യുദ്ധങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കാതിരിക്കട്ടെ-… | Boolokam