കോയമ്പത്തൂർ : കോയമ്പത്തൂരിലെയും കൊങ്കുനാട്ടിലെയും അണ്ണാ ഡി.എം.കെ. യുടെ പ്രബലനേതാവായ എസ്.പി. വേലുണിക്ക് തൊണ്ടാമുത്തൂരിൽ ആശ്വാസജയം. 2021-നെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞെങ്കിലും കോയമ്പത്തൂരിൽ പാർട്ടിയുടെ ഏക എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടത് വേലുമണിയാണ്. To advertise here, മണ്ഡലത്തിൽ തുടർച്ചയായ നാലാംജയമാണിത്. ആകെ പോൾ ചെയ്ത വോട്ടിൽ 93,316 വോട്ട് വേലുമണി നേടിയപ്പോൾ തമിഴക വെട്രി കഴകത്തിന്റെ കെ.പി.ആർ. സതീഷിന് 78,591 വോട്ട് ലഭിച്ചു. ഡി.എം.കെ. യുടെ എൻ.ആർ. കാർത്തികേയന് 75,917 വോട്ടും നാം തമിഴർ കക്ഷിയുടെ എസ്. രജബന്നീസക്ക് 6,976 വോട്ടും ലഭിച്ചു. വേലുമണിക്ക് 14,725 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ 41,630 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽ വേലുമണിതന്നെയായിരുന്നു മുന്നിൽ. ആദ്യം ചെറിയ ലീഡായിരുന്നു. എപ്പോൾ വേണമെങ്കിലും പിന്നിലേക്കു പോകാവുന്ന സ്ഥിതി. അവസാനറൗണ്ടുകളിൽ ലീഡ് നില കൂടിയതോടെയാണ് ജയം ഉറപ്പിച്ചത്. 2021-ൽ ജില്ലയിൽ പത്തു മണ്ഡലങ്ങളിലും ജയിക്കുന്നതിനു ചുക്കാൻ പിടിച്ച എസ്.പി. വേലുമണിക്ക് ഇത്തവണ തന്റെ മണ്ഡലമൊഴികെ ഒൻപതും നഷ്ടപ്പെട്ടു. Published: 05 May 2026, 03:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭൂരിപക്ഷം കുറഞ്ഞെങ്കിലും തൊണ്ടാമുത്തൂർ നിലനിർത്തി എസ്.പി. വേലുമണി
M
MathrubhumiSource Link
about 3 hours ago