ഭൈരവിയും കാലയക്ഷിയും ഇന്ന് കളത്തിൽ എഴുന്നള്ളും

ഭൈരവിയും കാലയക്ഷിയും ഇന്ന് കളത്തിൽ എഴുന്നള്ളും

M
MathrubhumiSource Link
ഓതറ : പുതുക്കുളങ്ങരയിൽ വലിയ പടയണിയിൽ ഭൈരവിയും കാലയക്ഷി കോലവും വെള്ളിയാഴ്ച കളത്തിൽ എഴുന്നള്ളും. മാതൃസങ്കല്പത്തിലാണ് ഭൈരവിക്കോലം കെട്ടുന്നത്. കൃഷിനാശങ്ങൾ തടഞ്ഞ് സർവൈശ്വര്യലബ്ധിക്കായി ഭൈരവിക്കോലങ്ങൾ തുള്ളി പ്രാർഥിക്കുന്നു. നെറുകയിൽ പന്തം കുത്തിയാണ്‌ ഭൈരവി കളത്തിൽ എത്തുന്നത്. ആളുകളെ അവരുടെ സാംസ്‌കാരിക വേരുകളുമായി ബന്ധിപ്പിക്കുന്നതാണ് കാലയക്ഷിക്കോലം. To advertise here, ആകർഷകവും പരമ്പരാഗത സത്ത നിലനിർത്തിക്കൊണ്ടുമാണിത് കളത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം നിരത്തിതുള്ളലിൽ പക്ഷി രണ്ട്, മറുത, മാടൻ യക്ഷി എന്നീ പഞ്ചകോലങ്ങൾ കളത്തിൽ എഴുന്നള്ളി. മാർച്ച് രണ്ടിന് തുടങ്ങിയ പടയണിയിൽ 18 ദിവസം ചൂട്ട് പടയണിയും അവസാനത്തെ പത്തുദിവസം വലിയ പടയണിയുമാണ്. 27-ന് 1001 പാള മഹാഭൈരവി കോലത്തോടെയാണ് സമാപനം. Published: 20 Mar 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭൈരവിയും കാലയക്ഷിയും ഇന്ന് കളത്തിൽ എഴുന്നള്ളും — Mathrubhum… | Boolokam