ഭോപ്പാലിലെ നിശാക്ലബിന് മുന്നിൽ മദ്യലഹരിയിൽ തമ്മിൽത്തല്ലി യുവതികൾ; ഒരാൾക്ക് പരിക്ക്

ഭോപ്പാലിലെ നിശാക്ലബിന് മുന്നിൽ മദ്യലഹരിയിൽ തമ്മിൽത്തല്ലി യുവതികൾ; ഒരാൾക്ക് പരിക്ക്

M
MathrubhumiSource Link
ഭോപ്പാൽ: നിശാക്ലബിന് പുറത്ത് മദ്യലഹരിയിൽ യുവതികൾ തമ്മിൽത്തല്ലി. ഭോപ്പാലിലെ നിശാക്ലബിന് പുറത്താണ് നാല് യുവതികൾ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. To advertise here, തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നിശാക്ലബിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന യുവതികൾ ചേരിതിരിഞ്ഞ് വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ ഇത് തമ്മിൽത്തല്ലിലും കലാശിച്ചു. റോഡിന് നടുവിലായിരുന്നു യുവതികൾ തമ്മിലടിച്ചത്. യുവതികൾ പരസ്പരം മർദിക്കുന്നതും പരസ്പരം മുടിയിൽ പിടിച്ചുവലിക്കുന്നതുമെല്ലാം പുറത്തുവന്നദൃശ്യങ്ങളിലുണ്ട്. റോഡിലുണ്ടായിരുന്ന മറ്റുള്ളവർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ യുവതികളിൽ ഒരാൾക്ക് പരിക്കേറ്റതായും ഇവർ പിന്നീട് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും പരാതിയൊന്നും ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. പ്രശ്‌നത്തിൽ ഉൾപ്പെട്ട ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. Content Highlights: Violent altercation between women occurred outside a Bhopal nightclub in 2026., Incident captured on video showing physical assault on a public road., Police arrived at the scene but no official complaint was filed., Authorities confirm legal action will follow if a formal complaint is registered. Published: 31 Mar 2026, 08:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭോപ്പാലിലെ നിശാക്ലബിന് മുന്നിൽ മദ്യലഹരിയിൽ തമ്മിൽത്തല്ലി യു… | Boolokam