തിരുവനന്തപുരം: മുൻനിര എ.ഐ, ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി കാമ്പസിൽ ഭൗമദിനം പ്രമാണിച്ച് പ്രത്യേക നൈറ്റ് റൺ സംഘടിപ്പിച്ചു. ഏപ്രിൽ 22 ന് രാത്രി 8 മുതൽ 10 വരെ യു എസ് ടി തിരുവനന്തപുരം കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പനിയിലെ സന്നദ്ധ പ്രവർത്തകരാൽ നയിക്കുന്ന ജീവനക്കാരുടെ കൂട്ടായ്മയായ 'കളേഴ്‌സ് ഓഫ് യു എസ് ടി.'യുടെ കീഴിൽ പ്രവർത്തിക്കുന്ന, 'കളർ പർപ്പിൾ ടീമിന്റെ യു എസ് ടി. റണ്ണേഴ്‌സ് ക്ലബ്ബ് ആണ് 'എർത്ത് ഡേ നൈറ്റ് റൺ' സംഘടിപ്പിച്ചത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി ഫിറ്റ്‌നസ്, സുസ്ഥിരത, സമൂഹ പങ്കാളിത്തം എന്നിവ ഏകോപിപ്പിക്കുന്ന രീതിയിലാണ് സംഘടിപ്പിച്ചത്. To advertise here, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കാമ്പസിനകത്തുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്കിളുകൾ സജ്ജീകരിച്ച സൈക്കിൾ സ്റ്റേഷനുകളും ആരംഭിച്ചു. നൈറ്റ് റണ്ണിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഓരോ ജീവനക്കാരനും ഓടുന്ന ഓരോ കിലോമീറ്ററിനും യു എസ് ടിയുടെ ആഭിമുഖ്യത്തിൽ ഓരോ വൃക്ഷത്തൈ നടും എന്നതാണ്. ഈ ഉദ്യമത്തിന്റെ ഭാഗമായി 3,500-ത്തിലധികം തൈകൾ നടും. യു എസ് ടി വൈസ് പ്രസിഡന്റും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശില്പ മേനോൻ നൈറ്റ് റൺ ഫ്‌ലാഗ് ഓഫ് ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ലോങ്ങ് ഡിസ്റ്റൻസ് റണ്ണറും യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ലെ റണ്ണർ അപ്പുമായ ലീപ് 2 വിൻ എന്നറിയപ്പെടുന്ന മനോജ് ആർ ശ്രീകുമാർ; യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷെഫി അൻവർ; യു എസ് ടി വർക്ക് പ്ലെയ്‌സ് മാനേജ്മെന്റ്റ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, എന്നിവർക്കൊപ്പം യു എസ് ടിയിൽ നിന്നുള്ള നിരവധി ജീവനക്കാരും പങ്കെടുത്തു. Published: 23 Apr 2026, 06:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഭൗമദിനത്തോടനുബന്ധിച്ച് എർത്ത് ഡേ നൈറ്റ് റൺ സംഘടിപ്പിച്ച് UST; 3,500-ലധികം വൃക്ഷത്തൈകൾ നടും
M
MathrubhumiSource Link
17 days ago