ഭർത്താവാണെന്ന് തിരിച്ചറിയാൻ 15 വർഷമെടുത്തു; വിവാഹേതര ബന്ധങ്ങൾ ഭാര്യയോട് ഏറ്റുപറഞ്ഞു-പീയൂഷ് മിശ്ര

ഭർത്താവാണെന്ന് തിരിച്ചറിയാൻ 15 വർഷമെടുത്തു; വിവാഹേതര ബന്ധങ്ങൾ ഭാര്യയോട് ഏറ്റുപറഞ്ഞു-പീയൂഷ് മിശ്ര

M
MathrubhumiSource Link
ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്തി പ്രമുഖ നടനും ഗായകനുമായ പീയൂഷ് മിശ്ര. തന്റെ ആത്മകഥയായ ‘തുമാരി ഔകാത് ക്യാ ഹേ പീയൂഷ് മിശ്ര’ എന്ന പുസ്തകത്തിലാണ് വിവാഹജീവിതത്തിലെ വീഴ്ചകളെക്കുറിച്ചും വിവാഹേതര ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നെഴുതിയത്. ഒരു അഭിമുഖത്തിനിടെ പുസ്തകത്തിലെ പരാമർശങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചക്കുന്നുണ്ട്. ഭാര്യ പ്രിയ നാരായണനോട് എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തിയ നിമിഷത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചു. To advertise here, ഇപ്പോൾ ഞാനൊരു നല്ല ഭർത്താവാണ്, മുൻപ് അങ്ങനെയായിരുന്നില്ല. പ്രിയ എന്റെ ഭാര്യയാണെന്ന് തിരിച്ചറിയാൻ പോലും എനിക്ക് 10 മുതൽ 15 വർഷം വരെ എടുത്തു. അതിനുമുൻപ് എനിക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന, എന്റെ കുട്ടികളെ നോക്കുന്ന ഒരു സ്ത്രീ മാത്രമായിരുന്നു അവൾ. അവളോട് എനിക്ക് പ്രത്യേക വികാരങ്ങളൊന്നും തോന്നിയിരുന്നില്ല-പീയൂഷ് മിശ്ര പറഞ്ഞു. തെറ്റുകൾ തിരിച്ചറിഞ്ഞ ഒരു ദിവസം ഭാര്യയെ അരികിലിരുത്തി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞതായി അദ്ദേഹം പറയുന്നു. ‘ഞങ്ങൾ രണ്ടുപേരും അന്ന് ഒരുപാട് കരഞ്ഞു, പരസ്പരം കെട്ടിപ്പിടിച്ചു. അതോടെ മനസ്സിലെ ഭാരം ഒഴിഞ്ഞുപോയി. നീയും ഞാനും തെറ്റുകൾ ചെയ്തിട്ടുണ്ട്, നീ കുറച്ച് കൂടുതൽ ചെയ്തു എന്ന് മാത്രം, നമുക്കിത് ഇവിടെ അവസാനിപ്പിക്കാം എന്നാണ് പ്രിയ പറഞ്ഞത്." പ്രിയ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് തന്നെ വിവാഹം കഴിച്ചയാളാണെന്നും, എന്ത് സംഭവിച്ചാലും വിവാഹമോചനം നൽകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവളെന്നും അദ്ദേഹം ഓർത്തെടുത്തു. 1995-ലാണ് പീയൂഷ് മിശ്രയും പ്രിയ നാരായണനും വിവാഹിതരായത്. ജോഷ്, ജയ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭർത്താവാണെന്ന് തിരിച്ചറിയാൻ 15 വർഷമെടുത്തു; വിവാഹേതര ബന്ധങ്… | Boolokam