ഭർത്താവ് മരിച്ചനിലയിൽ, പിന്നാലെ 17-ാംനിലയിൽനിന്ന് ചാടി ഭാര്യയും ജീവനൊടുക്കി;നടുക്കി ടെക്കികളുടെ മരണം

ഭർത്താവ് മരിച്ചനിലയിൽ, പിന്നാലെ 17-ാംനിലയിൽനിന്ന് ചാടി ഭാര്യയും ജീവനൊടുക്കി;നടുക്കി ടെക്കികളുടെ മരണം

M
MathrubhumiSource Link
ബെംഗളൂരു: ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ബെംഗളൂരുവിൽ താമസിക്കുന്ന ഐടി ജീവനക്കാരായ തെലങ്കാന സിദ്ദിപേട്ട് സ്വദേശി ഭാനു ചന്ദർ റെഡ്ഡി(32) ഭാര്യ ബീബി ഷാസിയ സിറാജ്(31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. To advertise here, സോഫ്റ്റ് വെയർ എൻജിനീയറായ ഭാനു റെഡ്ഡിയും ഐബിഎമ്മിലെ ജീവനക്കാരിയായ ബീബി ഷാസിയയും ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച ബീബി ഷാസിയ അപ്പാർട്ട്‌മെന്റിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഏറെനേരം വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിവരമറിയിച്ചു. തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് അപ്പാർട്ട്‌മെന്റിനുള്ളിൽ ഭാനു റെഡ്ഡിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടതിന് തൊട്ടുപിന്നാലെയാണ് ബീബി ഷാസിയയും ജീവനൊടുക്കിയത്. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയിൽനിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരുടെ മരണങ്ങളിലും വ്യത്യസ്ത എഫ്‌ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുകയാണെന്നും ആത്മഹത്യയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056) Content Highlights: Tragic death of an IT couple residing in Bengaluru., Husband found hanging in the apartment; wife died after jumping from the 17th floor., Police have registered separate FIRs for both deaths., Investigation is currently underway to determine the motive. Published: 31 Mar 2026, 03:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭർത്താവ് മരിച്ചനിലയിൽ, പിന്നാലെ 17-ാംനിലയിൽനിന്ന് ചാടി ഭാര്… | Boolokam