മംഗരപ്പാലത്തിന്‌ പറയാനുള്ളത് കുഞ്ഞുങ്ങളുടെ സമരവീര്യം

മംഗരപ്പാലത്തിന്‌ പറയാനുള്ളത് കുഞ്ഞുങ്ങളുടെ സമരവീര്യം

M
MathrubhumiSource Link
ചപ്പാരപ്പടവ് : മംഗരപ്പാലം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തതോടെ ‘കുഞ്ഞിക്കൈ നടപ്പാലം’ എന്ന പേരിൽ കുഞ്ഞുങ്ങൾ നടത്തിയ സമരം പതിറ്റാണ്ടുകൾക്ക് ശേഷം വിജയം കാണുകയായിരുന്നു. ഒപ്പം ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമാണ്. മംഗര സെയ്ന്റ് തോമസ് സ്കൂളിലെ കുട്ടികൾ വർഷങ്ങളായി സ്കൂളിലേക്ക് പോകാൻ കടവിലൂടെ പുഴ കടക്കേണ്ട സാഹചര്യമുണ്ടായിരുന്നു. To advertise here, പ്രദേശത്ത് മുതലയെ കണ്ടതോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലായി. ഇതോടെയാണ് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായത്. 30 വർഷം മുൻപും ഇവിടെ മുതലയെ കണ്ടതായി നാട്ടുകാർ പറയുന്നു. അന്ന് വനംവകുപ്പ് പിടിച്ചിരുന്നു. തുടർന്ന് പ്രദേശവാസികളും സ്കൂൾ അധികൃതരും ചേർന്ന് പാലത്തിനായി നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചു. മംഗര, ബദരിയ്യ നഗർ എന്നീ ഗ്രാമങ്ങളെയാണ് പാലം ബന്ധിപ്പിക്കുന്നത്. തുടക്കത്തിൽ പാലത്തിനായി പ്രൊപ്പോസൽ ഉണ്ടാക്കുകയും സർവേയും എസ്റ്റിമേറ്റും തയ്യറാക്കുകയും ചെയ്തു. തുടർന്ന് രണ്ടുതവണ ഇതിനായി ഫണ്ട് അനുവദിച്ചുവെന്ന പ്രചാരണം ഉണ്ടായെങ്കിലും പാലം യാഥാർഥ്യമായില്ല. പിന്നീട് എം.വി. ഗോവിന്ദൻ എം.എൽ.എ. മുൻകൈയെടുത്ത് 13 കോടി രൂപ ലഭ്യമാക്കി. 2022 നവംബറിലാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. നിർമാണം നടക്കുന്നതിനിടയിൽ ഒൻപത് തൂണുകൾ മഴവെള്ളപ്പാച്ചിലിൽ മറഞ്ഞുവീണ് കേടായി. പിന്നീട് പുതിയ തൂണുകൾ നിർമിച്ചാണ് പണി പുനരാരംഭിച്ചത്. നിലവിൽ അപകടഭീഷണി നേരിടുന്ന ചപ്പാരപ്പടവ് പാലത്തിന് ബദൽ പാതയായി കൂടി മംഗരപ്പാലം ഉപയോഗിക്കാമെന്നും നാട്ടുകാർ പറയുന്നു. എം.വി. ഗോവിന്ദൻ എം.എൽ.എ.യാണ് കഴിഞ്ഞദിവസം പാലം ഉദ്ഘാടനം ചെയ്തത്. Published: 14 Mar 2026, 04:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മംഗരപ്പാലത്തിന്‌ പറയാനുള്ളത് കുഞ്ഞുങ്ങളുടെ സമരവീര്യം — Math… | Boolokam