മ ംഗളൂരു : ബുധനാഴ്ച പുലർച്ചെ മംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിൽ പലയിടങ്ങളിൽ നാശമുണ്ടായി. അത്താവറിലെ അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ മൈതാനത്ത് നിർത്തിയിട്ട കാറുകളുടെ മുകളിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അഞ്ച് കാറുകളുടെ മുൻഭാഗം പൂർണമായി തകർന്നു. ശക്തമായ കാറ്റിൽ കാർ സ്ട്രീറ്റിലെ ബസവനഗുഡിക്ക് സമീപം വലിയ മരക്കൊമ്പ് പൊട്ടിവീണു. സമീപത്തെ വീടും റോഡിൽ നിർത്തിയിട്ട സ്കൂട്ടറും തകർന്നു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രണ്ട് സംഭവങ്ങളിലും ആളപായം ഉണ്ടായില്ല. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഒരുമണിക്കൂറോളം നീണ്ട ഇടിമിന്നലോടുകൂടിയ മഴപെയ്തത്. To advertise here, Published: 23 Apr 2026, 04:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മംഗളൂരുവിൽ കനത്ത മഴ: ഭിത്തി ഇടിഞ്ഞുവീണ് അഞ്ച് കാറുകൾ തകർന്നു
M
MathrubhumiSource Link
17 days ago