മംഗളൂരുവിൽ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട 'ടാബ്‌ലെറ്റ് ആരിഫ്'

മംഗളൂരുവിൽ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട 'ടാബ്‌ലെറ്റ് ആരിഫ്'

M
MathrubhumiSource Link
മംഗളൂരു: പോലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ള യുവാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. തലപ്പാടി മുള്ളുഗുഡ്ഡെ വീട്ടിൽ ആരിഫ് (ടാബ്ലെറ്റ് ആരിഫ് -46) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ തൊക്കോട്ട് മേൽപ്പാലത്തിലാണ് സംഭവം. To advertise here, ബൈക്കിൽ സഞ്ചരിച്ചിരുന്ന ആരിഫിനെ കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. രക്തംവാർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനു കീഴിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആരിഫെന്നും പോലീസ് പറഞ്ഞു. ഉള്ളാൾ പോലീസ് അന്വേഷണം തുടങ്ങി. Content Highlights: Victim identified as Arif (Tablet Arif), a known figure in police rowdy lists., Incident occurred at Thokottu flyover during early morning hours., Modus operandi involved hitting the victim's bike with a car followed by physical assault., Police suspect long-standing gang rivalry as the primary motive., Ullal police have initiated an investigation into the murder. Published: 28 Mar 2026, 11:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മംഗളൂരുവിൽ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; കൊല്ലപ്പെട… | Boolokam