കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും To advertise here, ആത്മീയചടങ്ങുകൾക്കു നാളെ തുടക്കം മലപ്പുറം : റംസാൻ 27-ാം രാവായ തിങ്കളാഴ്‌ച മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാസമ്മേളനത്തിന്റെ കൊടിയുയർന്നു. സമസ്ത ഉപാധ്യക്ഷനും പ്രാർഥനാസമ്മേളന സ്വാഗതസംഘം ചെയർമാനുമായ സയ്യിദ് അലി ബാഫഖി തങ്ങൾ കൊടി ഉയർത്തി. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അൽ ബുഖാരി, സയ്യിദ് നിയാസ് അൽ ബുഖാരി, കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹീം ബാഖവി, അബ്ദുൽജലീൽ സഖാഫി കടലുണ്ടി, ടി.എം. ശുഐബ്, അബൂബക്കർ സഖാഫി കുട്ടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ശനിയാഴ്‌ച വൈകീട്ട് നാലിന് വിഭവസമാഹരണ യാത്രയ്ക്ക് സ്വീകരണംനൽകും. പ്രാർഥനാസമ്മേളനത്തിന്റെ ഭാഗമായുള്ള ആത്മീയചടങ്ങുകൾക്ക് ഞായറാഴ്‌ച തുടക്കമാകും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും. പണ്ഡിത ദർസ് സമാപനസംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും. ഞായറാഴ്‌ച വൈകീട്ട് മൂന്നിന് സ്വലാത്ത് നഗർ ഖാസി സി.കെ. മുഹമ്മദ് ബാഖവി ആണ്ടുനേർച്ച. തിങ്കളാഴ്‌ച പുലർച്ചെമുതൽ ആത്മീയസദസ്സുകൾ നടക്കും. രാവിലെ 10.30-ന് ഖത്മുൽ ഖുർആൻ സദസ്സും 11.30-ന് ബദ്രിയ്യത്ത് മജ്‍ലിസും നടക്കും. ഉച്ചയ്ക്ക് ഒന്നിന് അസ്‌മാൽ ബദ്രിയ്യീനും നാലിന് അസ്‌മാഉൽ ഹുസ്‌നാ സദസ്സും ഒരുലക്ഷംപേർ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താർ സംഗമവും നടക്കും. രാത്രി ഒൻപതിന് പ്രാർഥനാസമ്മേളന സമാപന മഹാസംഗമം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉദ്ഘാടനംചെയ്യും.
