മക്ക: കഴിഞ്ഞ കുറച്ചു ദിവസമായി ജിദ്ദയിലും മക്ക മേഖലയിലെ മറ്റ് നിരവധി ഗവർണറേറ്റുകളിലും ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചുകൊണ്ടിരിക്കയാണ്. ശനിയാഴ്ചയായിരുന്നു ഏറ്റവും ശക്തമായി പൊടിക്കാറ്റ് അടിച്ചത്. ജിദ്ദ, റാബിഗ്, ബഹ്റ, അൽ-കാമിൽ, ഖുലൈസ്, അല്ലിത്ത് എന്നീ ഗവർണറേറ്റുകളിൽ പൊടിപടലങ്ങൾ ഇളക്കിവിടുന്ന സജീവമായ കാറ്റ് വീശുമെന്നും ഇത് ദുരകാഴ്ചക്കു തടസ്സമുണ്ടാക്കുമെന്നും നേരത്തെതന്നെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. To advertise here, മക്കയിൽ പൊടിപടലങ്ങൾ ഇളക്കിവിടുന്ന സജീവമായ കാറ്റും, ഇടിമിന്നലും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും ഈർപ്പനില ഏകദേശം 40 ശതമാനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും ഉൾപ്പെടെ ശക്തമായ കാറ്റുണ്ടാകും. കാഴ്ച കുറയ്ക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-49 കിലോമീറ്റർ വരെ എത്തുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. Content Highlights: Active dust storms affecting Jeddah, Mecca, and surrounding governorates., Forecasted wind speeds reaching 40-49 km/h causing low visibility., Temperature range between 29°C and 39°C with 40% humidity., National Center for Meteorology advises caution on highways and open areas. Published: 20 Apr 2026, 12:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
