പാങ്: കരഞ്ഞുകരഞ്ഞ് അടഞ്ഞതാവണം ഈ സ്കൂൾ ഗേറ്റ്. ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് സ്നേഹാക്ഷരം പകർന്നുനൽകിയ അഞ്ചുപേരെയാണ് ഒറ്റയടിക്ക് മരണംകൊണ്ടുപോയത്. വാൽപ്പാറയിലെ അപകടത്തിൽ മരണമടഞ്ഞ അധ്യാപകർ ജോലിചെയ്യുന്ന പാങ് ഗവ. എൽ.പി. സ്കൂളിന്റെ അടഞ്ഞ ഗേറ്റിനുമുന്നിലെത്തിയവരെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്നു. സ്കൂളിലെ നൂറിലേറെ വരുന്ന പിഞ്ചുകുഞ്ഞുങ്ങളോട് ദുരന്തവിവരം എങ്ങനെ പറയുമെന്ന് അച്ഛനമ്മമാർക്കറിയില്ല. To advertise here, ‘‘കുട്ടികളുമായും നാട്ടുകാരുമായുമൊക്കെ ഒരുകുടുംബംപോലെ സ്നേഹത്തോടെ പെരുമാറുന്നവരാണ് സ്കൂളിലെ ടീച്ചർമാർ’’ -സമീപത്തെ വീട്ടിലെ നാസർ കിളിവീട്ടിൽ നിറകണ്ണുകളോടെ പറഞ്ഞു. തൊട്ടടുത്ത വീടുകളിൽ എന്തുവിശേഷമുണ്ടായാലും ഇവിടത്തെ അധ്യാപകരുണ്ടാകും. വേനലവധിയാണെങ്കിലും ജോലിസംബന്ധമായ കാര്യങ്ങൾക്കായി അധ്യാപകർ പലപ്പോഴും സ്കൂളിൽ വരാറുണ്ട്. തിങ്കളാഴ്ച സ്കൂളിലെത്താമെന്ന് അധ്യാപകരെല്ലാം തീരുമാനിച്ചതായിരുന്നു. ബാക്കിയുള്ള ജോലികൾ തീർക്കാൻ. അതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം. സ്കൂളിലെ അനധ്യാപകനായ എ. ഗോപാലനെയും അധ്യാപികയായ ഹസ്‌നത്തിനെയും യാത്രയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും വ്യക്തിപരമായ ആവശ്യങ്ങളുള്ളതുകൊണ്ട് പോയിരുന്നില്ല. അപകടത്തിൽ പൊലിഞ്ഞവർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സൗകര്യമൊരുക്കുക. ദുരന്തം നേരിൽക്കണ്ടതിന്റെ വിങ്ങൽ മാറാതെ ഇവർ : വാൽപ്പാറ ചുരംറോഡിൽ ഒൻപതുപേരുടെ മരണം മുന്നിൽക്കണ്ടതിന്റെ വിങ്ങലിലാണ് ബേപ്പൂർ ചാലിയത്തെ മത്സ്യത്തൊഴിലാളികളായ ഹാരിസും അർഷാദും. വെള്ളിയാഴ്ച അതിരപ്പിള്ളി വെള്ളച്ചാട്ടംകണ്ട് രണ്ടുപേരും മലക്കപ്പാറ വഴി വാൽപ്പാറയിലൂടെ പൊള്ളാച്ചിക്ക് പോവുകയായിരുന്നു. 16-ാം വളവിൽവെച്ച് അപകടത്തിൽപ്പെട്ടവരെ കണ്ടിരുന്നതായി ഹാരിസ് പറഞ്ഞു. അവിടെ വ്യൂ പോയിന്റിൽ അവർ സെൽഫി എടുക്കുകയായിരുന്നു. 14-ാം വളവിൽ എത്തിയപ്പോൾ താഴെനിന്ന് വലിയൊരു ശബ്ദംകേട്ടു. പെട്ടെന്ന് താഴെ എത്തിയപ്പോൾ ദുരന്തമുഖത്ത് വന്നപോലെ ആയിരുന്നു. വണ്ടിയിലെ യാത്രക്കാരെല്ലാം റോഡിൽ ചിതറിക്കിടക്കുകയായിരുന്നു. 13-ാം വളവിൽനിന്ന് മറിഞ്ഞ വണ്ടി ഒൻപതാം വളവിലേക്കാണ് വീണത്. • ഹാരിസും അർഷാദും വണ്ടി പൂർണമായും തകർന്നു. മുന്നിൽപ്പോയ കണ്ണൂർ സംഘവും കെ.എസ്.ആർ.ടി.സി. ബസിലെ ആളുകളും ഇറങ്ങി. അപ്പോഴേക്കും വനംവകുപ്പ് ജീവനക്കാരും എത്തി. പരിക്കേറ്റവരെ ഉടൻ പൊള്ളാച്ചിയിലെത്തിച്ചു. ഹാരിസും സുഹൃത്തും നാട്ടിലേക്ക് പോകുന്നതിനുപകരം നേരേ പൊള്ളാച്ചി ആശുപത്രിയിലെത്തി. നേരിൽകണ്ട ദുരന്തത്തിൽനിന്ന് ഇരുവരും മുക്തരായിട്ടില്ല. 'ടി.വി.യിൽ ആ വാർത്ത കണ്ടപ്പോൾ ആകെ വിറങ്ങലിച്ചുപോയി' : ടി.വി.യിൽ ആ വാർത്ത കണ്ടപ്പോൾ ആകെ വിറങ്ങലിച്ചുപോയി ഗോപാലൻ. ഇന്നലെവരെ കളിപറഞ്ഞും ചിരിച്ചും ഒപ്പമുണ്ടായിരുന്നവരിൽ പലരും ഇനിയില്ല. വാൽപ്പാറയിലെ അപകടത്തിൽ മരിച്ച അധ്യാപകർക്കൊപ്പം പാങ്ങ് ജി.എൽ.പി. സ്‌കൂളിൽ അനധ്യാപകനായി ജോലി ചെയ്യുന്ന എ. ഗോപാലനാണ് എന്തു പറയണമെന്നറിയാത്ത വേദനയിലായത്. ‘വാൽപ്പാറയിലേക്കുള്ള ഈ യാത്രയിൽ എന്നെയും ഭാര്യ ജലജയെയും ക്ഷണിച്ചിരുന്നു’- ഗോപാലൻ പറഞ്ഞു. ‘എന്നാൽ മകൻ സജിത് 21-ന് ഗൾഫിൽനിന്ന് വരുന്നതിന്റെ ചില ഒരുക്കങ്ങൾ ചെയ്യാനുണ്ടായിരുന്നു. പിന്നെ ഒഴിവാക്കാൻ പറ്റാത്ത ചില വിവാഹങ്ങൾ. ഇങ്ങനെ ചില ബുദ്ധിമുട്ടുകൾ കാരണം വരുന്നില്ലെന്ന് പറയുകയായിരുന്നു’. 23 വർഷമായി ഗോപാലൻ ഈ സ്‌കൂളിൽ ജോലി ചെയ്യുകയാണ്. ഹെഡ് ടീച്ചർ അജിത ടീച്ചർ മുതൽ എല്ലാവരുമായും നല്ല അടുപ്പം. ഇടക്കിടയ്ക്ക് സ്‌കൂളിലെ എല്ലാവരും ചേർന്ന് എങ്ങോട്ടെങ്കിലും യാത്രപോകാറുണ്ട്. നാലു മാസം മുമ്പ് നടത്തിയ ഊട്ടിയാത്രയിൽ ഗോപാലനും പോയിരുന്നു. അധ്യാപകരും അനധ്യാപകരുമായി ആകെ ഏഴ് സ്ഥിരം ജീവനക്കാരാണ് സ്‌കൂളിലുള്ളത്. • പാങ്ങ് ജി.എൽ.പി. സ്കൂളിനു മുന്നിൽ ഗോപാലൻ താത്കാലിക അടിസ്ഥാനത്തിൽ രണ്ട് എൽ.കെ.ജി. അധ്യാപികമാരും കുക്ക്, ഡ്രൈവർ എന്നിവരും ജോലി ചെയ്യുന്നു. യാത്രാസംഘത്തിലെ ഭൂരിഭാഗംപേരും അപകടത്തിൽ മരിച്ചതോടെ വല്ലാത്ത ശൂന്യതയിലും വേദനയിലുമാണ് നാടാകെ. വാൽപ്പാറ ചുരത്തിൽ ടെമ്പോ മറിഞ്ഞ് മലപ്പുറം സ്വദേശികളായ ഒൻപതുപേർ മരിച്ചു : വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരടക്കം ഒൻപതുപേർ മരിച്ചു. വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എൽ.പി. സ്കൂൾ അധ്യാപകരും ജീവനക്കാരുമുൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രഥമാധ്യാപിക പി. അജിത (54), അധ്യാപകരായ കരുമത്തൊടി മജീദ് (43), ഭാര്യ കളത്തിൽത്തൊടി റുഖിയ (39), വരുപറമ്പൻ റംല (52), കൊളത്തൂർ സ്വദേശി ആശ (41), ആലുങ്ങൽ സുഹ്‌റ (43), സുഹ്‌റയുടെ മകൻ ഹിഷാം (12), പാങ് ജി.യു.പി. സ്കൂൾ അധ്യാപിക വിളഞ്ഞിപ്പുലാൻ സൈദലവിയുടെ മകൾ ഷക്കീല (37), പാചകത്തൊഴിലാളി പാങ്ങ് സ്വദേശി സാജിത (45) എന്നിവരാണ് മരിച്ചത്. കാഴ്ചപരിമിതിയുള്ള മജീദിന് സഹായിയായാണ് ഭാര്യ റുഖിയ വിനോദയാത്രയിൽ പങ്കെടുത്തത്. സാജിതയുടെ മകൻ ഷഹദിൻ (11), ഷക്കീലയുടെ മകൾ മസ്‌നിൻ(10), സ്കൂൾ ഡ്രൈവർ കുന്നക്കാവ് സ്വദേശി നൗഷാദ് (39), ട്രാവലറിന്റെ ഡ്രൈവർ മുഹമ്മദ് ഫഹീസ് (21) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മസ്നീൻ പൊള്ളാച്ചി ഗവ. ആശുപത്രിയിലും മറ്റുമൂന്നുപേർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കോയമ്പത്തൂരിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. • അധ്യാപകരുടെ മരണവാർത്തയറിഞ്ഞ് സ്കൂളിന്റെ കവാടത്തിനു മുൻപിൽ തടിച്ചുകൂടിയ നാട്ടുകാർ അതിരപ്പിള്ളി സന്ദർശിച്ച് മലക്കപ്പാറവഴി വാൽപ്പാറയിലെത്തി മടങ്ങുമ്പോഴാണ് അപകടം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ 13-ാം ഹെയർപിൻവളവിൽ നിയന്ത്രണംവിട്ട ടെമ്പോ ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. വണ്ടി പൂർണമായും തകർന്നു. ഇതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. പൊള്ളാച്ചിയിൽനിന്ന് ആംബുലൻസുകളെത്തി വാഹനത്തിലുള്ളവരെ പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ രാത്രിയോടെ ഇവിടെയെത്തി. കളക്ടർ ജി. പവൻകുമാർ, കോയമ്പത്തൂർ എസ്.പി. കാർത്തികേയൻ, സബ് കളക്ടർ രാമകൃഷ്ണസ്വാമി എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ കേരള പോലീസും സ്ഥലത്തെത്തി. പാങ്ങ് യു.പി. സ്കൂളിലെ അധ്യാപികയാണ് ഷക്കീല. ഹിഷാം, ഷഹദിൻ എന്നിവർ മക്കളാണ്. കാഞ്ഞാംപള്ളി മമ്മദിന്റെ ഭാര്യയാണ് വരുപറമ്പൻ റംല. ഷമീം, ഷംസാദ് അലി, ഫഹീമ എന്നിവർ മക്കളാണ്. പുലാമന്തോൾ പാലൂർ പരുത്തിയിൽ അജിത രണ്ടുവർഷമായി പാങ്ങ് ജി.എൽ.പി സ്‌കൂളിൽ പ്രഥമാധ്യാപികയാണ്. അമ്മ റിട്ട.അധ്യാപിക പരുത്തിയിൽ മീനാക്ഷിക്കുട്ടി. അച്ഛൻ: പരേതനായ കെ. പത്മനാഭൻനായർ. ഭർത്താവ്: ശിവരഘു(റിട്ട. സ്പിന്നിങ്മിൽ ഉദ്യോഗസ്ഥൻ. മക്കൾ: അഭിരാമി,അവന്തിക. [object Object] പാലക്കാട്ടുനിന്ന് ദൗത്യസംഘത്തെ അയച്ചു : വാൽപ്പാറ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി പാലക്കാട് ജില്ലാഭരണകൂടം ദൗത്യസംഘത്തെ അയച്ചു. എ.ഡി.എം. കെ. സുനിൽകുമാർ, ചിറ്റൂർ ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസിലെ ഡോ. ബി. റിയാസ്, മീനാക്ഷിപുരം, കൊല്ലങ്കോട് പോലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ളത്. Content Highlights: Nine individuals, including five teachers from Pang Govt LP School, lost their lives in a tragic tempo traveler accident in Valparai in 2026., The vehicle lost control at the 13th hairpin bend and fell to the 9th hairpin bend, causing complete destruction of the vehicle., Local fishermen witnessed the aftermath and assisted in the initial rescue operations before authorities arrived., Government officials and rescue teams from Palakkad were deployed immediately to coordinate relief and medical support for the survivors., The community is in deep mourning as the school remains closed following the loss of beloved staff members. Published: 18 Apr 2026, 07:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മകൻ ഗൾഫിൽനിന്ന് വരുന്നതിനാൽ ഞാനും ഭാര്യയും പോയില്ല, വിറച്ചു പോയി; ഇനിയാ ഗേറ്റ് കടന്ന് വരാൻ അവരില്ല
M
MathrubhumiSource Link
22 days ago