മ ക്കൾക്ക് അമ്മമാരോടുള്ള സ്‌നേഹം ഒരിക്കലും വിലമതിക്കാനാകില്ല. അമ്മമാർക്ക് സർപ്രൈസ് നൽകുന്ന ഒട്ടേറെ വീഡിയോകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ ഡൽഹി ആസ്ഥാനമായുള്ള വ്യവസായി തന്റെ അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് എക്‌സിൽ പങ്കുവെച്ചു. തന്റെ സമ്പാദ്യം എത്രയാണെന്ന് അമ്മ മനസിലാക്കുന്നത് വരെ വിലകൂടിയ സമ്മാനം സ്വീകരിക്കാൻ അമ്മ വിസമ്മതിച്ചുവെന്ന് യുവാവ് കുറിച്ചു. To advertise here, വേദിക് ക്രാഫ്റ്റ് മാനേജറും ട്രേഡറുമായ സാഹിൽ രാജ് കുമാറാണ് അനുഭവം പങ്കുവെച്ചത്. സാമ്പത്തികമായി മികച്ച നിലയിലാണെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പണം ചെലവാക്കാൻ അമ്മയ്ക്ക് മടിയാണെന്നും അടുത്തിടെ കണ്ണട വാങ്ങാൻ പോയപ്പോൾ ഒരു ജോഡി കണ്ണട അമ്മയ്ക്ക് ഇഷ്ടപ്പെട്ടുവെന്നും സാഹിൽ പറയുന്നു. അത് തന്നെ വീഡിയോ കോളിലൂടെ കാണിച്ചുവെന്നും എന്നാൽ അതിന്റെ വില 1.1 ലക്ഷം രൂപ വരുന്നതിനാൽ വാങ്ങാൻ അമ്മ തയ്യാറായില്ലെന്നും സാഹിൽ കുറിച്ചു. അമ്മയുടെ ഈ സ്വഭാവം നേരത്തെ അറിയുന്നതിനാൽ താൻ അത് സമ്മാനമായി വാങ്ങിത്തരാമെന്ന് സാഹിൽ പറഞ്ഞു. പക്ഷേ അമ്മ അതിനും സമ്മതിച്ചില്ല. മാസം ആറ് ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് അന്ന് ഈ സമ്മാനം വാങ്ങിത്തന്നാൽ മതിയെന്നും അമ്മ പറഞ്ഞു. ഇതോടെ അമ്മയോട് സാഹിൽ തന്റെ ശമ്പളം വെളിപ്പെടുത്തി. അതിനും മുകളിൽ താൻ സമ്പാദിക്കുന്നുണ്ടെന്ന് അമ്മയോട് പറഞ്ഞു. ഇതോടെ അമ്മ സമ്മാനമായി ആ കണ്ണട സ്വീകരിച്ചുവെന്നും സാഹിൽ പറയുന്നു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. നിങ്ങൾ നല്ലൊരു മകനാണെന്നായിരുന്നു ഒരാൾ കുറിച്ചത്. അമ്മ ആ കണ്ണട അലമാരയിൽ സൂക്ഷിച്ച് മകൻ വാങ്ങിയതാണെന്ന് പറഞ്ഞ് എല്ലാവരേയും കാണിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. Content Highlights: A Delhi based trader shares a viral anecdote about gifting his mother luxury glasses., The mother was hesitant to buy expensive eyewear due to perceived cost., The story highlights the gap between parental perception of income and the reality of modern earnings Published: 02 Apr 2026, 05:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മകൻ ശമ്പളം വെളിപ്പെടുത്തി, ഒരു ലക്ഷം രൂപയുടെ കണ്ണട വാങ്ങാൻ സമ്മതം നൽകി അമ്മ
M
MathrubhumiSource Link
about 1 month ago