മങ്ങാട്ടുവാതുക്കലിൽ കക്കൂസ് മാലിന്യം വീണ്ടും തോട്ടിൽ തള്ളി

മങ്ങാട്ടുവാതുക്കലിൽ കക്കൂസ് മാലിന്യം വീണ്ടും തോട്ടിൽ തള്ളി

M
MathrubhumiSource Link
കല്ലമ്പലം : ഒരിടവേളയ്ക്കുശേഷം നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ കക്കൂസ് മാലിന്യം വീണ്ടും തോട്ടിൽ തള്ളി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. To advertise here, കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞയാഴ്ച കക്കൂസ് മാലിന്യം തള്ളിയ വണ്ടി നാട്ടുകാരും പഞ്ചായത്ത് മെമ്പർമാരും ചേർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. പഞ്ചായത്ത് മെമ്പർ സജിനാ അശോകൻ പഞ്ചായത്ത് ഹെൽത്ത് സെന്ററിലും പോലീസ് സ്റ്റേഷനിലും പരാതി നൽകി. കഴിഞ്ഞ ഏഴിന് പുലർച്ചെ 2.30-ന് മങ്ങാട്ടുവാതുക്കൽ കക്കൂസ് മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും നേരം വെളുത്തതോടെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. ടാങ്കർ ലോറിയുമായി എത്തിയ സംഘം മാലിന്യം തള്ളുന്നതിനിടയിൽ ലോറി ഒരു വശത്തേക്കു ചരിഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. കല്ലമ്പലം പോലീസിനെയും വിവരം അറിയിച്ചു. പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ലോറിയിൽ എത്തിയ ആറ്ംഗസംഘം അവിടെനിന്നു കടന്നുകളയുകയായിരുന്നു. വ്യാഴാഴ്ചയോടെ മാലിന്യംതള്ളാൻ കൊണ്ടുവന്ന വാഹനം കല്ലമ്പലം പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. Published: 14 Mar 2026, 01:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മങ്ങാട്ടുവാതുക്കലിൽ കക്കൂസ് മാലിന്യം വീണ്ടും തോട്ടിൽ തള്ളി… | Boolokam