കോലഞ്ചേരി : അശാസ്ത്രീയ നിർമാണംമൂലം അപകടങ്ങൾ പതിവായ കിഴക്കമ്പലം-നെല്ലാട് സംസ്ഥാന പാതയിലെ മഞ്ചനാട് ഭാഗത്തെ റോഡിന് താത്കാലിക ആശ്വാസമായി. To advertise here, ഉന്നത നിലവാരത്തിൽ നിർമിച്ച തേക്കടി-എറണാകുളം സംസ്ഥാനപാതയുടെ കിഴക്കമ്പലം-നെല്ലാട് റോഡിൽ മഞ്ചനാട് പാലത്തിൽ നിന്നും 500 മീറ്റർ കിഴക്കോട്ടേക്ക് അശാസ്ത്രീയമായ നിർമാണംമൂലം കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ വീതിയില്ലാതെ ഇരുവശവും ആഴമുള്ള ഓടകളുള്ള ഭാഗത്ത് ഒരു വശം കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനായി കിഫ്ബി അധികൃതർ മണ്ണിട്ടു മൂടി പാതയൊരുക്കിയതാണ് ആശ്വാസം നൽകുന്നത്. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും നിരന്തര സമ്മർദംമൂലം പൊതുമരാമത്ത് റോഡ് വിഭാഗത്തിലെയും കിഫ്ബിയിലെയും എൻജിനിയർമാർ നാട്ടുകാരുമായി ബന്ധപ്പെടുകയും, ഒരു വശത്തെ ഓട തത്കാലികമായി മണ്ണിട്ട് നികത്താൻ നിർദേശം നൽകുകയുമായിരുന്നു. മഞ്ചനാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബസിച്ച് ഭക്തജനങ്ങൾക്ക് കാൽനടയാത്ര പോലും അസാധ്യമായത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു വർഷത്തിനുള്ളിൽ മുപ്പതോളം വാഹന അപകടങ്ങൾ നടന്നിട്ടുള്ള ഈ ഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഭീമ ഹർജി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പു മന്ത്രിക്കും നൽകിയിരുന്നു. ഇതിൻപ്രകാരം പെരിയാർവാലിയുടെ കനാൽ ജലം മഞ്ചനാട് പാടശേഖരത്തിലേക്ക് ഒഴുകുന്ന ഒരു വശത്തെ ഓട റോഡ് നിരപ്പിൽ സ്ലാബിട്ട് മൂടുന്ന പ്രവൃത്തിക്കായി എസ്റ്റിമേറ്റ് മേലധികാരികൾക്ക് സമർപ്പിച്ചിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. Published: 03 Apr 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഞ്ചനാട് റോഡരികിൽ കാൽനട യാത്രികർക്കായി കാന മൂടിയത് ആശ്വാസമായി
M
MathrubhumiSource Link
about 1 month ago