മഞ്ചേരി : മെഡിക്കൽ കോളേജിനു സമീപം ടി.ബി. റോഡിൽ പാതയോരത്ത് നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. മേലാറ്റൂർ സ്വദേശി ഡോ. ഉനൈസിന്റെ കാറിലാണ് തിങ്കളാഴ്‌ച വൈകീട്ട് മൂന്നരയോടെ ആദ്യം തീപ്പിടിത്തമുണ്ടായത്. വാഹനം റോഡരികിൽ പാർക്കുചെയ്ത് ഡോക്ടർ സമീപത്തെ ആശുപത്രിയിലേക്കു പോയതായിരുന്നു. To advertise here, അരമണിക്കൂർ കഴിഞ്ഞ് കാറിൽനിന്ന് തീയും പുകയും ഉയർന്നു. ഇതോടെ കാർ പിന്നിലേക്ക് ഉരുണ്ടുനീങ്ങി എതിർവശത്ത് നിർത്തിയിട്ട കൂമംകുളം ഇഗ്ലപുറത്ത് സുബ്രഹ്മണ്യന്റെ കാറിൽ ഇടിച്ചുനിന്നു. ഇതോടെ തീ ആളിപ്പടർന്ന് ഇരുകാറുകളും കത്താൻ തുടങ്ങി. സുബ്രഹ്മണ്യന്റെ മകൻ അതുൽ കാർ റോഡരികിൽ നിർത്തി പ്രോജക്ട് തയ്യാറാക്കുന്നതിനായി സമീപത്തെ ഡി.ടി.പി. സെന്ററിൽ പോയതായിരുന്നു. ഇതിനാൽ ആളപായമുണ്ടായില്ല. വ്യാപാരികൾ ഏറെനേരം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ ഒരു സ്‌കൂട്ടറിലേക്കും തീപടർന്നു. ഒടുവിൽ മഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ ടി. രാകേഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇരുകാറുകളും പൂർണമായും കത്തിനശിച്ചു. സ്‌കൂട്ടറിന്റെ പിൻഭാഗവും കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അഷ്‌റഫുദ്ദീൻ, അനൂപ്, അബ്ദുൽ സമീം, റാഷിദ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. Published: 17 Mar 2026, 04:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മഞ്ചേരി ടി.ബി. റോഡിൽ കാറുകൾക്ക് തീപിടിച്ചു
M
MathrubhumiSource Link
about 2 months ago